---
title: "ലഹരിക്കെതിരെ പൊലീസ് പെട്രോളിംഗ് ശക്തമാക്കണം; ബ്ലൂമിംഗ് ആര്‍ട്‌സ്"
english_title: "Police patrols against drug abuse should be intensified; Blooming Arts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281836/police-patrols-against-drug-abuse-should-be-intensified-blooming-arts"
published_at: "2025-04-07T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3682cb34a0_BLOOMING.JPG"
keywords: []
---

# ലഹരിക്കെതിരെ പൊലീസ് പെട്രോളിംഗ് ശക്തമാക്കണം; ബ്ലൂമിംഗ് ആര്‍ട്‌സ്

> **Lead Summary:** **മേപ്പയ്യൂര്‍:** ലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂരിന്റെ എല്ലാ ഭാഗങ്ങളിലേക്കും പൊലീസ് പെട്രോളിംഗ് ഊര്‍ജ്ജിതമാക്കണമെന്ന് ബ്ലൂമിംഗ് ആര്‍ട്‌സ് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍:** ലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂരിന്റെ എല്ലാ ഭാഗങ്ങളിലേക്കും പൊലീസ് പെട്രോളിംഗ് ഊര്‍ജ്ജിതമാക്കണമെന്ന് ബ്ലൂമിംഗ് ആര്‍ട്‌സ് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, കെ.എം.സുരേഷ്, എം.കെ. കുഞ്ഞമ്മത്, കെ. ശ്രീധരന്‍, സി. നാരായണന്‍, എസ്.എസ്. അതുല്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281836/police-patrols-against-drug-abuse-should-be-intensified-blooming-arts)