---
title: " ലഹരിക്കെതിരെ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ച് കോടിയേരി ഗ്രന്ഥാലയം ആന്റ് വായനശാല "
english_title: "Kodiyeri Library and Reading Room organizes public awareness session against drug addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281874/kodiyeri-library-and-reading-room-organizes-public-awareness-session-against-drug-addiction"
published_at: "2025-04-07T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3800e9368e_kavil.jpg"
keywords: []
---

#  ലഹരിക്കെതിരെ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ച് കോടിയേരി ഗ്രന്ഥാലയം ആന്റ് വായനശാല 

> **Lead Summary:** **കാവുന്തറ: **കോടിയേരി ഗ്രന്ഥാലയം & വായനശാല കാവില്‍ പള്ളിയത്ത് കുനിയില്‍ ലഹരിക്കെതിരെ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ പി. ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പ്രഫ.വി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

## Article Content

**കാവുന്തറ: **കോടിയേരി ഗ്രന്ഥാലയം & വായനശാല കാവില്‍ പള്ളിയത്ത് കുനിയില്‍ ലഹരിക്കെതിരെ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. പേരാമ്പ്ര എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ പി. ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പ്രഫ.വി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഷൈമ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.എം. മിനി, പി. ഷാഹിന, പി പി. രജില എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ഇ. വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281874/kodiyeri-library-and-reading-room-organizes-public-awareness-session-against-drug-addiction)