---
title: "മേധ ഇഷാനിയുടെ രണ്ടാമത്തെ പുസ്തകം ' മഴത്തുള്ളികള്‍ ' പ്രകാശനം ചെയ്തു"
english_title: "Medha Ishani's second book 'Raindrops' released at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281895/medha-ishanis-second-book-raindrops-released-at-perambra"
published_at: "2025-04-07T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3966f8a7da_valsann.jpg"
keywords: []
---

# മേധ ഇഷാനിയുടെ രണ്ടാമത്തെ പുസ്തകം ' മഴത്തുള്ളികള്‍ ' പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മേധ ഇഷാനിയുടെ രണ്ടാമത്തെ പുസ്തകം' മഴത്തുള്ളികള്‍ ' പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മേധ ഇഷാനിയുടെ രണ്ടാമത്തെ പുസ്തകം' മഴത്തുള്ളികള്‍ ' പ്രകാശനം ചെയ്തു.

ഇടം ആര്‍ട്ട് ഗാലറി ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

പുത്തന്‍ ടെക്‌നോളജിയുടെ അതിപ്രസരത്തില്‍ കുഞ്ഞുങ്ങളിലെ സര്‍ഗ്ഗ പരത മുരടിച്ചു പോകാതെ സജീവമാക്കാന്‍ അധ്യാപകരുടേതെന്ന പോലെ രക്ഷിതാക്കളുടെയും കടമയാണെന്നും അത് വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം. സതീശന്‍ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങില്‍ വി.കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരനും 'ഇടം' ആര്‍ട്ട് ഗാലറി ഡയറക്ടറുമായ സി.കെ. കുമാരന്‍ ഉപഹാര സമര്‍പ്പണം നടത്തി.

ജെ.എന്‍. പ്രേം ഭാസിന്‍, പി. ബിന്ദു, വല്‍സന്‍ മീത്തില്‍, എം.കെ. ബിന്ദു, വീണാ ചന്ദ്രന്‍, സുരേഷ് നൊച്ചാട്, പി.പി. ലിംന തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സി.കെ.കുമാരന്‍ സ്വാഗതവും വല്‍സന്‍ എടക്കോടന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281895/medha-ishanis-second-book-raindrops-released-at-perambra)