---
title: "പണിമുടക്ക് പിന്‍വലിച്ചു ബസ്സുകള്‍ നാളെ മുതല്‍ ഓടും "
english_title: "The strike was called off and buses will run from tomorrow perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28250/the-strike-was-called-off-and-buses-will-run-from-tomorrow-perambra"
published_at: "2022-02-24T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217a75d59635_0000 WATERMARK.jpg"
keywords: []
---

# പണിമുടക്ക് പിന്‍വലിച്ചു ബസ്സുകള്‍ നാളെ മുതല്‍ ഓടും 

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസ് ഡ്രൈവറെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സംയുക്ത തൊഴിലാളി യൂനിയന്‍ പണിമുടക്ക് നടത്തിയത്. സംഭവത്തില്‍ 4 വിദ്യാര്‍ത്ഥികളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു അതിന്റെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികള്‍ സ്വകാര്യബസ് ഡ്രൈവറെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സംയുക്ത തൊഴിലാളി യൂനിയന്‍ പണിമുടക്ക് നടത്തിയത്. സംഭവത്തില്‍ 4 വിദ്യാര്‍ത്ഥികളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു അതിന്റെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്.

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. വിദ്യാര്‍ത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കല്ലോട് ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ കൈകാണിച്ചപ്പോള്‍ ബസ് നിര്‍ത്താത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന കടുവ ബസ്സിലെ ഡ്രൈവറെ കല്ലോട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്.

കൂത്താളി മൂരികുത്തി സ്വദേശി സാജിദാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. സാജിദിനെ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതിനാലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28250/the-strike-was-called-off-and-buses-will-run-from-tomorrow-perambra)