---
title: "കോഴിക്കോട് കുറ്റ്യാടി റോഡിലെ ബസ് പണിമുടക്ക് അംഗീകരിക്കില്ല; ട്രേഡ് യൂണിയനുകള്‍ "
english_title: "Bus strike on Kozhikode Kuttyadi road will not be accepted; Trade unions perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28272/bus-strike-on-kozhikode-kuttyadi-road-will-not-be-accepted-trade-unions-perambra"
published_at: "2022-02-24T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217cb0c2a52f_0000 WATERMARK.jpg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടി റോഡിലെ ബസ് പണിമുടക്ക് അംഗീകരിക്കില്ല; ട്രേഡ് യൂണിയനുകള്‍ 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് കുറ്റ്യാടി റോഡില്‍ അനിശ്ചിത കാല മിന്നല്‍ പണിമുടക്ക് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ആയതിന്റെ മറവിലുള്ള അരാജക സംഘങ്ങളുടെ മിന്നല്‍ പണിമുടക്കാഹ്വാനം ഈ മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് കുറ്റ്യാടി റോഡില്‍ അനിശ്ചിത കാല മിന്നല്‍ പണിമുടക്ക് അംഗീകരിക്കാനാവില്ലെന്ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ആയതിന്റെ മറവിലുള്ള അരാജക സംഘങ്ങളുടെ മിന്നല്‍ പണിമുടക്കാഹ്വാനം ഈ മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.

ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ജീവനക്കാര്‍ക്ക് നേരെയുള്ള കയറ്റങ്ങളെ ഒരു നിലയിലും അംഗീകരിക്കാനാവില്ല. ഏത് വിഷയവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മുന്‍കൈ എടുക്കാന്‍ ട്രേഡ് യൂണിയനുകള്‍ തയ്യാറാണ്എന്നിങ്ങനെയുള്ള തീരുമാനത്തിലാണ് ട്രേഡ് യൂണിയനുകള്‍. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ അനിശ്ചിത കാലമിന്നല്‍ പണിമുടക്കവും യാതൊരു കൂടിയാലോചനയുമില്ലാതെ പ്രഖ്യാപിക്കുന്ന അരാജക സംഘങ്ങളുടെ നീക്കം ജനങ്ങളും ബസ് ജീവനക്കാരും തമ്മിലുള്ള ബന്ധം വഷളാക്കാനേ ഉപകരിക്കുവെന്നും കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ പണിമുടക്ക് അംഗീകൃത ട്രേഡ് യൂണിയനുകളുടെ അറിവോടെയല്ല ജനങ്ങളെ യാകെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമരങ്ങളെ അംഗീകരിക്കില്ലെന്നും സംയുക്ത ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

ബസ് ആന്റ് എഞ്ചിനീയറിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.പി. കുഞ്ഞന്‍, മോട്ടോര്‍ എംപ്ലോയിസ് യൂണിയന്‍ ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. സേതുമാധവന്‍, പി.കെ. നാസര്‍, എ.ഐ.ടി.യു സി.യു. ഗഫൂര്‍, എസ്.ടി.യു ബിജു, ആന്റണി ജെ.എല്‍.യു. എന്നിവരാണ് പ്രസ്ഥാവനയില്‍ ഒപ്പു വെച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28272/bus-strike-on-kozhikode-kuttyadi-road-will-not-be-accepted-trade-unions-perambra)