---
title: "നവീന് കിടക്കാന്‍ സഹായ ഹസ്തവുമായ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ "
english_title: "Nochchad Higher Secondary School with a helping hand to put Naveen to bed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28276/nochchad-higher-secondary-school-with-a-helping-hand-to-put-naveen-to-bed"
published_at: "2022-02-25T04:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62181445b99da_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നവീന് കിടക്കാന്‍ സഹായ ഹസ്തവുമായ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് കിടപ്പിലായ നൊച്ചാട് രാമല്ലൂര്‍ ചെറായില്‍ സന്തോഷിന്റെ മകന്‍ നവീന് കിടക്കാനുള്ള സൗകര്യമൊരുക്കി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

## Article Content

**പേരാമ്പ്ര: **സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് കിടപ്പിലായ നൊച്ചാട് രാമല്ലൂര്‍ ചെറായില്‍ സന്തോഷിന്റെ മകന്‍ നവീന് കിടക്കാനുള്ള സൗകര്യമൊരുക്കി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

മികച്ച ചിത്രകാരന്‍ കൂടിയായ നവീന്റെ ചിത്ര പ്രദര്‍ശനം സ്‌കൂള്‍ ഒരുക്കിയിരുന്നു. സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന കട്ടിലും, ബെഡുമാണ് നല്‍കിയത്. വീടുപണി പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്. ആവശ്യമായ സഹായം കൂടി സ്‌കൂള്‍ ചെയ്ത് കൊടുക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി കട്ടില്‍ കൈമാറി. പിതാവ് സി.സന്തോഷ് ഏറ്റുവാങ്ങി.

ഹെഡ്മാസ്റ്റര്‍ കെ. അഷറഫ് ചടങ്ങില്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഗീത നന്ദനം, ബി.പി.സി. നിത വി.പി, സ്റ്റാഫ് സെക്രട്ടറി വി.എം.അഷറഫ്, ബി.ആര്‍.സി ട്രയിനര്‍ മാരായ കെ. സത്യന്‍, സുരേന്ദ്രന്‍ പുത്തഞ്ചേരി, ടി.കെ. റാബിയ, കെ.പി. ചിത്ര. ആര്‍. കാസിം, കെ. അമൃത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28276/nochchad-higher-secondary-school-with-a-helping-hand-to-put-naveen-to-bed)