---
title: "പതിവു തെറ്റാതെ സഹജീവികളോട് കരുണ കാണിച്ച് കുട്ടികള്‍"
english_title: "Children show compassion to their peers without making the usual mistakes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28277/children-show-compassion-to-their-peers-without-making-the-usual-mistakes"
published_at: "2022-02-25T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218185133898_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പതിവു തെറ്റാതെ സഹജീവികളോട് കരുണ കാണിച്ച് കുട്ടികള്‍

> **Lead Summary:** ** പേരാമ്പ്ര: **സഹജീവികളോട് കരുണ കാണിക്കാന്‍ പതിവു പോലെ ഈ തവണയും മനസ്സു കാണിച്ചു പേരാമ്പ്ര ഒലീവ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി ഒലീവിലെ വിദ്യാര്‍ത്ഥികള്‍ പറവകള്‍ക്കും മറ്റു ജീവികള്‍ക്കുമായി ദാഹജലം കരുതി വെക്കാറുണ്ട്.

## Article Content

** പേരാമ്പ്ര: **സഹജീവികളോട് കരുണ കാണിക്കാന്‍ പതിവു പോലെ ഈ തവണയും മനസ്സു കാണിച്ചു പേരാമ്പ്ര ഒലീവ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി ഒലീവിലെ വിദ്യാര്‍ത്ഥികള്‍ പറവകള്‍ക്കും മറ്റു ജീവികള്‍ക്കുമായി ദാഹജലം കരുതി വെക്കാറുണ്ട്.

ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ നടപ്പാക്കുന്നതോടൊപ്പം സ്‌കൂളില്‍ വന്ന് (സ്‌കൂളിനടുത്തുളളവര്‍) പതിവ് തെറ്റിക്കാതെ വെളളം കരുതി വെച്ചിരുന്നു.

സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്, ദേശിയെ ഹരിത സേന, സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവര്‍ സംയോജിച്ചാണ് പതിവായി ചെയ്തു പോരുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.രാജന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിപാടിക്ക് പ്രോഗാം കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28277/children-show-compassion-to-their-peers-without-making-the-usual-mistakes)