---
title: "ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലൂമിംഗ് ആര്‍ട്‌സ് "
english_title: "Blooming Arts organizes cricket tournament against drug addiction at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/283020/blooming-arts-organizes-cricket-tournament-against-drug-addiction-at-meppayoor"
published_at: "2025-04-12T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa30735b2a7_kk.JPG"
keywords: []
---

# ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലൂമിംഗ് ആര്‍ട്‌സ് 

> **Lead Summary:** **മേപ്പയ്യൂര്‍: **യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ 'കായികമാണ് ലഹരി' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ബ്ലൂമിംഗ് ആര്‍ട്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ 'കായികമാണ് ലഹരി' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ബ്ലൂമിംഗ് ആര്‍ട്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ഇരിങ്ങത്ത് വെച്ച് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജു ഉദ്ഘാടനം ചെയ്തു.

ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, മുജീബ് കോമത്ത്, കെ.എം. സുരേഷ്, എം.കെ കുഞ്ഞമ്മത്, ബി. അശ്വിന്‍, വിജീഷ് ചോതയോത്ത്, സി. നാരായണന്‍, ജെ.എസ് ഹേമന്ത്, എസ്.എസ്. അതുല്‍കൃഷ്ണ, സേതുമാധവന്‍, കെ. അരുണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/283020/blooming-arts-organizes-cricket-tournament-against-drug-addiction-at-meppayoor)