---
title: "കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ കുടവരവ് ആഘോഷമാക്കി"
english_title: "The Kudavarav festival at the Bhagavathy temple in Kallurkkavu was celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/283270/the-kudavarav-festival-at-the-bhagavathy-temple-in-kallurkkavu-was-celebrated"
published_at: "2025-04-13T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fbdf725ab16_ppppppppppppp.jpg"
keywords: []
---

# കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ കുടവരവ് ആഘോഷമാക്കി

> **Lead Summary:** **പേരാമ്പ്ര: **മലബാറിലെ പ്രമുഖ നാഗക്ഷേത്രമായ കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രധാന ചടങ്ങായ കുടവരവ് ആഘോഷമാക്കി. നൂറുകണക്കിന് ആളുകളാണ് കുടവരവില്‍ പങ്കെടുത്തത്.

## Article Content

**പേരാമ്പ്ര: **മലബാറിലെ പ്രമുഖ നാഗക്ഷേത്രമായ കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രധാന ചടങ്ങായ കുടവരവ് ആഘോഷമാക്കി. നൂറുകണക്കിന് ആളുകളാണ് കുടവരവില്‍ പങ്കെടുത്തത്.

നാനാദേശങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഉത്സവാഘോഷത്തിന് പങ്കെടുക്കാന്‍ ഒഴുകിയെത്തിയത്. കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടെയാണ് ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകുന്നത്.

12,13,14 തീയതികളിലാണ് പ്രധാന ഉത്സവം നടക്കുന്നത്. 12 ന് ഇളനീര്‍ കുല മുറി, ഇളനീര്‍ വയ്പ്, എണ്ണ കൊടുക്കല്‍, തണ്ണീരമൃത് ഒപ്പിക്കല്‍, നട്ടത്തിറ, അരിയളവ് എന്നിവ നടന്നു.

13 ന് ഇളനീര്‍ വയ്പ്, കൊല്ലന്‍ വരവ്, പടിഞ്ഞാറ്റയില്‍ നിന്ന് പീഠം, തിരുമുഖം, ഭണ്ഡാരം എന്നിവയോടു കൂടി പാട്ടുപുരയിലേക്ക് എഴുന്നള്ളത്ത്, കുട കണ്ട് കുളിക്കല്‍, തണ്ണീരമൃത് ഒപ്പിക്കല്‍, കാവ് തീണ്ടല്‍, കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട വരവ് കവില്‍ കയറല്‍. മലക്കളി എന്നിവയും നടന്നു. ഇന്ന് രാത്രി 10 മണിക്ക് തായമ്പക, 1 മണിക്ക് കല്ലൂര്‍ മൂഴിയിലേക്ക് എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കാമനും കന്നിയും നൃത്തം എന്നിവയും നടക്കും.

14 ന് കാലത്ത് 5 മണിക്ക് കപ്പലോട്ടം തിറ, 8 മണിക്ക് ഇളനീര്‍ കുല മുറി, 12 മണിക്ക് ഇളനീര്‍ വയ്പ്, 2 മണിക്ക് പാണ്ടി മേളം, കുളിച്ചാറാട്ട്, തണ്ണീരമൃത് ഒപ്പിക്കല്‍, 4 മണിക്ക് താലപ്പൊലി, പാട്ടുപുരയില്‍ നിന്നും പടിഞ്ഞാറ്റയിലേക്ക് തിരിച്ചെഴുന്നള്ളത്ത്, വാളകം കൂടല്‍ എന്നിവ നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/283270/the-kudavarav-festival-at-the-bhagavathy-temple-in-kallurkkavu-was-celebrated)