---
title: "ചെമ്പ്ര റോഡ് നിവാസികളുടെ ക്ഷമ പരിശോധിക്കരുത്; കെ. മുരളീധരന്‍ "
english_title: "Do not test the patience of Chembra Road residents; K. Muraleedharan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28356/do-not-test-the-patience-of-chembra-road-residents-k-muraleedharan"
published_at: "2022-02-25T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218953379afd_0000 WATERMARK.jpg"
keywords: []
---

# ചെമ്പ്ര റോഡ് നിവാസികളുടെ ക്ഷമ പരിശോധിക്കരുത്; കെ. മുരളീധരന്‍ 

> **Lead Summary:** **‍ പേരാമ്പ്ര:** ചെമ്പ്ര റോഡിന്റെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഉണ്ണിക്കുന്ന് മേഖലേ കോൺഗ്രസ് കമ്മിറ്റി പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 

## Article Content

**‍ പേരാമ്പ്ര:** ചെമ്പ്ര റോഡിന്റെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഉണ്ണിക്കുന്ന് മേഖലേ കോൺഗ്രസ് കമ്മിറ്റി പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 

റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നിനെതിരെയും പൊടിശല്യത്തിനെതിരെയും പ്രതിഷേധമിരമ്പിയത്. മാര്‍ച്ച് കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു.

ചെമ്പ്ര റോഡ് നിവാസികളുടെ ക്ഷമ പരിശോധിക്കരുതെന്നും സര്‍ക്കാരിന് സില്‍വര്‍ ലൈനില്‍ മാത്രമേ താല്പര്യമുള്ളൂ എന്നും സാധാരണക്കാരന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സജീവന്‍ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു.

ചെമ്പ്ര റോഡ് നവീകരണ പ്രവൃത്തിക്ക് മൂന്ന് വര്‍ഷം മുന്‍പ് നാലു കോടി രൂപക്ക് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയിരുന്നതായും. കരാറുകാരന്‍ റോഡ് പൊളിച്ചിട്ടിട്ട് മുങ്ങിയിട്ട് മാസങ്ങളായെന്നും 2.2 കിലോമീറ്റര്‍ ദൂരം മാത്രമുള്ള പ്രവൃത്തി 8 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍ എങ്കിലും വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും റോഡിന്റെ പണി പൂര്‍ത്തീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു.

ഇതു കൊണ്ട് ചെമ്പ്ര റോഡ് നിവാസികളും കച്ചവടക്കാരും വാഹന യാത്രക്കാരും തീരാ ദുരിതത്തിലാണ്.

റോഡ് പൊളിച്ചിട്ടതിന്റെയും അസംസ്‌കൃത വസ്തുക്കള്‍ റോഡിന്റെ ഇരു വശങ്ങളിലും കൂട്ടിയിട്ടതിന്റെ ഭാഗമായി റോഡ് കാല്‍നടയാത്രകാര്‍ക്ക് പോലും യോഗ്യമല്ലാത്ത അവസ്ഥയിലാണുള്ളത്.

പ്രദേശത്ത് പൊടിശല്യം രൂക്ഷമായതോടെ പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ രോഗത്തിന്റെ പിടിയിലാവുകയാണ്.

ഉണ്ണിക്കുന്നില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് കെ. സജീഷ്, യു.സി. മുനീര്‍, ആഷിഖ് പുതിയേടത്ത്, ഗോപാലന്‍ കല്ലുംപുറം, ബാലകൃഷ്ണന്‍ കുറ്റിക്കണ്ടി, ബാബു ആയടത്തില്‍, ഷീന ഹരിദാസ്, സിന്ധു ഗിരീഷ്, റീജ രാജന്‍, സീന ബാബു, ജിമ്മി ജോര്‍ജ്, സല്‍മ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, പി.എസ്. സുനില്‍കുമാര്‍, യു.സി. ഹനീഫ, വി.പി. സുരേഷ് ,ബൈജു ആയടത്തില്‍, കെ.സി. രവീന്ദ്രന്‍, മഞ്ജുള തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തില്‍ പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28356/do-not-test-the-patience-of-chembra-road-residents-k-muraleedharan)