---
title: "കരുവണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസ് തടഞ്ഞു "
english_title: "Students block private bus in Karuvannur perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28367/students-block-private-bus-in-karuvannur-perambra"
published_at: "2022-02-25T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62189eca7f1cb_0000 WATERMARK.jpg"
keywords: []
---

# കരുവണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസ് തടഞ്ഞു 

> **Lead Summary:** **പേരാമ്പ്ര : **കരുവണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസ് തടഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കടുവ ബസ് ജീവനക്കാരനെ മര്‍ദിച്ചതായി ആരോപിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ രണ്ട് ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ ജീവനക്കാര്‍ കേസ് കൊടുക്കുകയും കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

## Article Content

**പേരാമ്പ്ര : **കരുവണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസ് തടഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കടുവ ബസ് ജീവനക്കാരനെ മര്‍ദിച്ചതായി ആരോപിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ രണ്ട് ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ ജീവനക്കാര്‍ കേസ് കൊടുക്കുകയും കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളുടെ പേരില്‍ കള്ളക്കേസ് നല്‍കി എന്നാരോപിച്ചാണ് ഇന്ന് കടുവ ബസ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതോടെ നാട്ടുകാരും രംഗത്തെത്തി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. ഹബീബുള്ളയുടെ നേതൃത്തിലുള്ള പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ഇന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും ബസ് ജീവനക്കാരും പൊലിസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ഈ സംഭവം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28367/students-block-private-bus-in-karuvannur-perambra)