---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് "
english_title: "Private bus strike on Kuttyadi Kozhikode route perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28375/private-bus-strike-on-kuttyadi-kozhikode-route-perambra"
published_at: "2022-02-25T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218a2d31dc89_0000 WATERMARK.jpg"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് 

> **Lead Summary:** **പേരാമ്പ്ര :** കഴിഞ്ഞ രണ്ട് ദിവസം സ്വകാര്യ ബസുകള്‍ പണി മുടക്കിയ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. ഇന്ന് ഉച്ചക്ക് 1.40 ഓടെ കരുവണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കടുവ എന്ന സ്വകാര്യ ബസ് തടഞ്ഞതാണ് പണിമുടക്കിന് കാരണം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കടുവ ബസ് ജീവനക്കാരനെ മര്‍ദിച്ചതായി ആരോപിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ രണ്ട് ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു.

## Article Content

**പേരാമ്പ്ര :** കഴിഞ്ഞ രണ്ട് ദിവസം സ്വകാര്യ ബസുകള്‍ പണി മുടക്കിയ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. ഇന്ന് ഉച്ചക്ക് 1.40 ഓടെ കരുവണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കടുവ എന്ന സ്വകാര്യ ബസ് തടഞ്ഞതാണ് പണിമുടക്കിന് കാരണം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കടുവ ബസ് ജീവനക്കാരനെ മര്‍ദിച്ചതായി ആരോപിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ രണ്ട് ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ ജീവനക്കാര്‍ കേസ് കൊടുക്കുകയും കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ കള്ളക്കേസ് നല്‍കി എന്നാരോപിച്ചാണ് ഇന്ന് കടുവ ബസ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതോടെ നാട്ടുകാരും രംഗത്തെത്തി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. ഹബീബുള്ളയുടെ നേതൃത്തിലുള്ള പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ബസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പ്രശ്‌നപരിഹാരമായ വിഷയമാണെന്നും ഇത്തരം അക്രമണങ്ങളില്‍ തീരുമാനമായതിന് ശേഷം സര്‍വ്വീസ് നടത്തിയാല്‍ മതി എന്നുമാണ് തൊഴിലാളികളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28375/private-bus-strike-on-kuttyadi-kozhikode-route-perambra)