---
title: "കായണ്ണയില്‍ നൂറോളം കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു"
english_title: "Water tanks were distributed to about 100 families in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28390/water-tanks-were-distributed-to-about-100-families-in-kayanna"
published_at: "2022-02-25T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218b41db0e38_0000 WATERMARK.jpg"
keywords: []
---

# കായണ്ണയില്‍ നൂറോളം കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു

> **Lead Summary:** ** കായണ്ണ: **കായണ്ണയില്‍ നൂറോളം കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. കായണ്ണ ഗ്രാമപഞ്ചായത്തില്‍ 2021-22 വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറോളം എസ്.സി. കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തത്.

## Article Content

** കായണ്ണ: **കായണ്ണയില്‍ നൂറോളം കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. കായണ്ണ ഗ്രാമപഞ്ചായത്തില്‍ 2021-22 വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറോളം എസ്.സി. കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി വാട്ടര്‍ ടാങ്ക് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍ഷ കെ.വി. അധ്യക്ഷം വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍, ജയപ്രകാശ് കായണ്ണ, പി.കെ. ഷിജു, കെ.സി. ഗാന, സെക്രട്ടറി മനോജ് കുമാര്‍, അസി. സെക്രട്ടറി സായ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. 2021-22 വര്‍ഷത്തില്‍ 2,80,000 രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28390/water-tanks-were-distributed-to-about-100-families-in-kayanna)