---
title: "മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കണം; സമീറ ഗഫുര്‍"
english_title: "Special education package should be sanctioned for the Malabar region; Sameera Gafoor perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28395/special-education-package-should-be-sanctioned-for-the-malabar-region-sameera-gafoor-perambra"
published_at: "2022-02-25T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218b883b7956_0000 WATERMARK.jpg"
keywords: []
---

# മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കണം; സമീറ ഗഫുര്‍

> **Lead Summary:** ** പേരാമ്പ്ര:** മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കണം സമീറ ഗഫുര്‍. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മലബാര്‍ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം പിറകിലാണെന്നും ഇത് പരിഹരിക്കാന്‍ മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കണമെന്നും അല്‍-സഹറ സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സമീറ ഗഫുര്‍ പറഞ്ഞു.

## Article Content

** പേരാമ്പ്ര:** മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കണം സമീറ ഗഫുര്‍. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മലബാര്‍ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹുദൂരം പിറകിലാണെന്നും ഇത് പരിഹരിക്കാന്‍ മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കണമെന്നും അല്‍-സഹറ സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സമീറ ഗഫുര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിത പരിഷ്‌ക്കരണം കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ: ശ്യം ബി മേനോന്‍ ചെയര്‍മാനായിട്ടുള്ള പഠന കമ്മീഷന്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് പ്രദേശങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തുവാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര മേഖലയില്‍ അല്‍ സഹറ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കെ.സി. യൂസഫ്, ശബാന ബഷീര്‍, സുമയ്യ ഷാഫി, കെ. അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28395/special-education-package-should-be-sanctioned-for-the-malabar-region-sameera-gafoor-perambra)