---
title: "യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു "
english_title: "Youth Congress Perambra RTO office besieged"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28517/youth-congress-perambra-rto-office-besieged"
published_at: "2022-02-26T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219be4c87a0e_0000 WATERMARK.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **നിരന്തരമായി ഉണ്ടാവുന്ന സ്വകാര്യ ബസ് പണിമുടക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ആര്‍ടിഒ ഓഫീസ് ഉപരോധം ആരംഭിച്ചു.

## Article Content

** പേരാമ്പ്ര : **നിരന്തരമായി ഉണ്ടാവുന്ന സ്വകാര്യ ബസ് പണിമുടക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര ആര്‍ടിഒ ഓഫീസ് ഉപരോധം ആരംഭിച്ചു.

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതില്‍ അധികൃതര്‍ നിസംഗത പാലിക്കുന്നു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധം നടത്തുന്നത്.

നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, അര്‍ജുന്‍ കറ്റയാട്ട്, ജിത്തു വൈശാഖ്, കെ .സി. പേരാമ്പ്ര, കെ.കെ. വിപിന്‍ രാജ് എന്നിവരാണ് ഉപരോധ സമരം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28517/youth-congress-perambra-rto-office-besieged)