---
title: "നൊച്ചാട് അടിയോടി വീട്ടില്‍ തറവാടിന്റെ കുടുംബ സംഗമം"
english_title: "Family reunion at the ancestral home in Nochad Adiyodi house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/285350/family-reunion-at-the-ancestral-home-in-nochad-adiyodi-house"
published_at: "2025-04-23T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808c4703398f_KUDUMBAm.JPG"
keywords: []
---

# നൊച്ചാട് അടിയോടി വീട്ടില്‍ തറവാടിന്റെ കുടുംബ സംഗമം

> **Lead Summary:** **നൊച്ചാട്:** 150 ഓളം വര്‍ഷം പഴക്കമുള്ള നൊച്ചാട് പ്രദേശത്തെ അടിയോടി വീട്ടില്‍ തറവാടിന്റെ കുടുംബ സംഗമം അടിയോടി വീട്ടില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംസ്‌കാരിക പ്രഭാഷകനും കൂടിയായ വി.കെ സുരേഷ് ബാബു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.എ.വി സന്തോഷ് അധ്യക്ഷനായിരുന്നു

## Article Content

**നൊച്ചാട്:** 150 ഓളം വര്‍ഷം പഴക്കമുള്ള നൊച്ചാട് പ്രദേശത്തെ അടിയോടി വീട്ടില്‍ തറവാടിന്റെ കുടുംബ സംഗമം അടിയോടി വീട്ടില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംസ്‌കാരിക പ്രഭാഷകനും കൂടിയായ വി.കെ സുരേഷ് ബാബു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.എ.വി സന്തോഷ് അധ്യക്ഷനായിരുന്നു

. എ.വി റിജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.വി ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തറുവയ് ഹാജി, ഡോ: അശോകന്‍ നൊച്ചാട്, വാര്‍ഡ് അംഗം പി.എം രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്നവരെ ആദരിക്കല്‍ ചടങ്ങും കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളും ഗാനമേളയും അരങ്ങേറി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/285350/family-reunion-at-the-ancestral-home-in-nochad-adiyodi-house)