---
title: "മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോയ്ക്ക് തുടക്കമായി "
english_title: "Bridal Jewelry Show begins at Malabar Gold and Diamonds Perambra showroom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/285385/bridal-jewelry-show-begins-at-malabar-gold-and-diamonds-perambra-showroom"
published_at: "2025-04-23T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808f5ac344b1_malabarr.jpg"
keywords: []
---

# മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോയ്ക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര : **മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോയ്ക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര : **മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ബ്രൈഡല്‍ ജ്വല്ലറി ഷോയ്ക്ക് തുടക്കമായി.

ഏപ്രില്‍ 23 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ബ്രൈഡല്‍ ഫെസ്റ്റില്‍ കല്യാണ പാര്‍ട്ടികള്‍ക്കായി കേരള, ബോംബെ, കൊല്‍ക്കത്ത, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌പെഷ്യല്‍ കളക്ഷന്‍സും കൂടാതെ മലബാര്‍ ഗോള്‍ഡ് സബ് ബ്രാന്‍ഡ്സായ ERA അണ്‍കട്ട് ഡയമണ്ട്‌സ്, PRECIA ജെം സ്റ്റോണ്‍, എത്‌നിക്‌സ്, Starlet, Zoul എന്നിവയുടെ സ്‌പെഷ്യല്‍ കളക്ഷന്‍സും ഇവിടെ ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിരുചിക്കിണങ്ങിയ മറ്റെവിടെയും ലഭിക്കാത്ത പുതുപുത്തന്‍ മോഡലിലുള്ള ആഭരണങ്ങള്‍ കാണാനും വാങ്ങാനും അവസരം. ബ്രൈഡല്‍ ഷോയുടെ ഉദ്ഘാടന ചടങ്ങില്‍ നവവധുക്കളായ റിസ്വാന, അര്‍ച്ചന, സ്വാതി, കൗലത് ഫര്‍മിദ, ഫാത്തിമ ജസ്റിന്‍ ബ്രൈഡല്‍ സെറ്റ് അണ്‍വീല്‍ ചെയ്തു. കൂടാതെ മലബാര്‍ ഗോള്‍ഡിന്റെ പുതിയ പ്രോഡക്റ്റസായ തന്‍വിക കളക്ഷന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ വെച്ച് നടന്നു.

മലബാര്‍ ഗോള്‍ഡ് സോണല്‍ ഹെഡ് ജാസര്‍ തണ്ടോറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകനും തിരക്കഥകൃത്തും ഫിലിം ക്രിറ്റിക് അവാര്‍ഡ് ജേതാവുമായ ജിന്റോ തോമസ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി. മോനിഷ, ഗ്രാന്‍ഡ് ഹൗസ് സെന്റിനാരിയോ മാനേജിങ് ഡയറക്ടര്‍ വീരമണി, പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപക സിന്ധു പേരാമ്പ്ര, പേരാമ്പ്രയിലെ രാഷ്ട്രീയ സാമൂഹിക വ്യവസായിക രംഗത്തെ പ്രശസ്തരായ വി.എന്‍ മൊയ്തു , പി.സി. മൊയ്തു, മൂസ നടുക്കണ്ടി, കുഞ്ഞബ്ദുള്ള നടുക്കണ്ടി, മലബാര്‍ ഗോള്‍ഡ് തലശ്ശേരി സ്റ്റോര്‍ ഹെഡ് ഷമീര്‍ അത്തോളി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂം ഹെഡ് കെ കെ റനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് മാനേജ്‌മെന്റ് അംഗം ജസീം അലി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/285385/bridal-jewelry-show-begins-at-malabar-gold-and-diamonds-perambra-showroom)