---
title: "അഡ്വ. പി. ശങ്കരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Adv. P. A memorial service was organized on the occasion of the second death anniversary of Shankara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28557/adv-p-a-memorial-service-was-organized-on-the-occasion-of-the-second-death-anniversary-of-shankara"
published_at: "2022-02-26T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219e9671ea0e_0000 WATERMARK.jpg"
keywords: []
---

# അഡ്വ. പി. ശങ്കരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പി. ശങ്കരന്റെ അകാല വിയോഗം കോണ്‍ഗ്രസിനുണ്ടാക്കിയ നഷ്ടം ചെറുതല്ലെന്ന് എം.കെ. രാഘവന്‍ എംപി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. പി. ശങ്കരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കടിയങ്ങാട് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

** പേരാമ്പ്ര:** പി. ശങ്കരന്റെ അകാല വിയോഗം കോണ്‍ഗ്രസിനുണ്ടാക്കിയ നഷ്ടം ചെറുതല്ലെന്ന് എം.കെ. രാഘവന്‍ എംപി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ. പി. ശങ്കരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കടിയങ്ങാട് സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കോണ്‍ഗ്രസിന് പി. ശങ്കരനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും അദ്ദേഹം ഡിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന്റെ കാലഘട്ടമായിരുന്നുവെന്നും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പച്ചയായ മനുഷ്യനായിരുന്നു പി. ശങ്കരന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന് ഉചിതമായ സ്മാരകം പണിയണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, അഡ്വ. പി.എം. നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ.പി. വേണുഗോപാല്‍, കെ.കെ. വിനോദന്‍, ഇ.വി. രാമചന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, രമേശ് നമ്പിയത്ത്, ഇ.ടി. സരീഷ്, കെ. രാജന്‍ പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28557/adv-p-a-memorial-service-was-organized-on-the-occasion-of-the-second-death-anniversary-of-shankara)