---
title: "പാലേരി എല്‍പി സ്‌കൂള്‍ അഡ്വ: ശങ്കരന്‍ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "Paleri LP School Adv: Sankaran Memorial Building was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28568/paleri-lp-school-adv-sankaran-memorial-building-was-inaugurated"
published_at: "2022-02-26T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219f4c0ef95f_0000 WATERMARK.jpg"
keywords: []
---

# പാലേരി എല്‍പി സ്‌കൂള്‍ അഡ്വ: ശങ്കരന്‍ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പാലേരി: **ഒരു നൂറ്റാണ്ടിന് മുമ്പ് ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച പാലേരി എല്‍പി സ്‌കൂളിന് പുതുതായി പൂര്‍ത്തീകരിച്ച അഡ്വ: പി. ശങ്കരന്‍ സ്മാരക കെട്ടിട ഉദ്ഘാടനം കെ. മുരളീധരന്‍ എംപി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് നവീകരിച്ച ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവും കമ്പ്യൂട്ടര്‍ ലാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും ഉദ്ഘാടനം ചെയ്തു.

## Article Content

**പാലേരി: **ഒരു നൂറ്റാണ്ടിന് മുമ്പ് ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച പാലേരി എല്‍പി സ്‌കൂളിന് പുതുതായി പൂര്‍ത്തീകരിച്ച അഡ്വ: പി. ശങ്കരന്‍ സ്മാരക കെട്ടിട ഉദ്ഘാടനം കെ. മുരളീധരന്‍ എംപി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് നവീകരിച്ച ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവും കമ്പ്യൂട്ടര്‍ ലാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും ഉദ്ഘാടനം ചെയ്തു.

അഡ്വ: പി. ശങ്കരന്റെ രണ്ടാം ചരമവാര്‍ഷിക ഉപഹാരമായി സ്‌കൂളില്‍ സ്ഥാപിച്ച മികച്ച ലൈബ്രറി കുന്നുമ്മല്‍ എഇഒ ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാഠ്യപ്രവര്‍ത്തനത്തിന് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം മാനേജര്‍ പ്രെഫ: വി. സുധ സമ്മാനിച്ചു. മുന്‍കാല അധ്യാപകരുടെ ഫോട്ടോ അനാഛാദനം അഡ്വ. കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. പ്രധാനധ്യാപിക വി.പി. ഉഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജനപ്രതിനിധികളായ വഹീദ പാറേമ്മല്‍, എം.കെ. ഫാത്തിമ, എന്‍.പി. ജാനു, കെ.എം. അഭിജിത്ത് എന്നിവരും ബിപിഒ വി.പി. നിദ, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരായ പി.എസ്. പ്രവീണ്‍ കുമാര്‍, പി.കെ. നവാസ്, രവി പുതുക്കോട്ട്, ഇല്ലത്ത് മോഹനന്‍, സി.കെ. ഷൈജല്‍, ബാലന്‍ കിഴക്കയില്‍, എം.കെ. ഖാസിം, ചമ്പേരി കണാരന്‍, കണ്ണോത്ത് ബാലന്‍ നായര്‍, എന്‍.കെ. കൈലാസന്‍, അനില തട്ടാക്കണ്ടി, ഇ. ബിജു, ഇ.ജെ. മുഹമ്മദ് നിയാസ്, അഷ്‌റഫ് ചാലില്‍, നജീറ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. സെഡ്.എ. സല്‍മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാഴയില്‍ ഹരിന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28568/paleri-lp-school-adv-sankaran-memorial-building-was-inaugurated)