---
title: "പാലേരിയില്‍ കാനയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍"
english_title: "As toilet waste is dumped into the canal in Paleri perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28605/as-toilet-waste-is-dumped-into-the-canal-in-paleri-perambra"
published_at: "2022-02-26T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a17bc4f051_0000 WATERMARK.jpg"
keywords: []
---

# പാലേരിയില്‍ കാനയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍

> **Lead Summary:** ** പേരാമ്പ്ര :** പാലേരിയില്‍ കാനയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. തോട്ടത്താം കണ്ടി റോഡില്‍ താനിയോട്ട് ഭാഗത്താണ് കാനയില്‍ കക്കൂസ് മാലിന്യം തള്ളിയതായി കാണപ്പെട്ടത്. കുറ്റ്യാടി ജലസേചന പദ്ധതി ഡിസ്ട്രിബ്യൂഷന്‍ കനാലില്‍ നിന്നും വയലിലേക്ക് വെള്ളം തുറന്ന് വിടുന്ന കാനയിലാണ് സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്.

## Article Content

** പേരാമ്പ്ര :** പാലേരിയില്‍ കാനയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. തോട്ടത്താം കണ്ടി റോഡില്‍ താനിയോട്ട് ഭാഗത്താണ് കാനയില്‍ കക്കൂസ് മാലിന്യം തള്ളിയതായി കാണപ്പെട്ടത്. കുറ്റ്യാടി ജലസേചന പദ്ധതി ഡിസ്ട്രിബ്യൂഷന്‍ കനാലില്‍ നിന്നും വയലിലേക്ക് വെള്ളം തുറന്ന് വിടുന്ന കാനയിലാണ് സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്.

കനാല്‍ തുറക്കുന്നതോടെ ഇതു വഴി വെള്ളം തുറന്ന് വിടും. ഈ മലിന ജലം തോടുകളിലെത്തുകയും അവിടെ കന്നുകാലികളെ കുളിപ്പിക്കുന്നതിനും മറ്റ് കൃഷി സംബന്ധമായ ആവശ്യങ്ങക്കും ജനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. കാനയില്‍ കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28605/as-toilet-waste-is-dumped-into-the-canal-in-paleri-perambra)