---
title: "പുസ്തക പ്രകാശനം  നാടിന്റെ ഉല്‍സവമായി മാറി"
english_title: "Book launch  became a national festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286053/book-launch-became-a-national-festival"
published_at: "2025-04-26T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680cb33e6ae83_ANUMODANM.JPG"
keywords: []
---

# പുസ്തക പ്രകാശനം  നാടിന്റെ ഉല്‍സവമായി മാറി

> **Lead Summary:** **എരവട്ടൂര്‍: **ആക്കൂപ്പറമ്പ് യുവസോദര വായനശാല പ്രസിദ്ധീകരിച്ച വി.എം ദാമോദരന്റെ ഹൃദയതാളം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം വായനശാല പരിസരത്ത് പ്രദേശവാസികളുടെയും അക്ഷര സ്‌നേഹികളുടെയും നിറ സാന്നിദ്ധ്യത്തില്‍ നടത്തി.

## Article Content

**എരവട്ടൂര്‍: **ആക്കൂപ്പറമ്പ് യുവസോദര വായനശാല പ്രസിദ്ധീകരിച്ച വി.എം ദാമോദരന്റെ ഹൃദയതാളം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം വായനശാല പരിസരത്ത് പ്രദേശവാസികളുടെയും അക്ഷര സ്‌നേഹികളുടെയും നിറ സാന്നിദ്ധ്യത്തില്‍ നടത്തി.

പ്രശ്ക്ത കവിയും നോവലിസ്റ്റും പ്രഭാഷകനുമായ സോമന്‍ കടലൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ടി.സി. കുഞ്ഞമ്മദിന് പുസ്തകത്തിന്റെ ഒരു കോപ്പി കൈമാറിക്കൊണ്ട് ഉല്‍ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് വി.കെ. പ്രമോദിന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് പേരാമ്പ്ര, കെ.സി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസി, ക്ലാരി സുരേഷ്, വി.കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വേദിയില്‍ കവിതകളുടെ ദൃശ്യാവിഷ്‌ക്കാരവും, ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286053/book-launch-became-a-national-festival)