---
title: "ബാബു വട്ടക്കണ്ടിയുടെ പന്ത്രണ്ടാം ചരമവാര്‍ഷികദിനം ആചരിച്ചു "
english_title: "Babu celebrated the twelfth death anniversary of Vattakandi perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28609/babu-celebrated-the-twelfth-death-anniversary-of-vattakandi-perambra"
published_at: "2022-02-26T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a1c0f89743_0000 WATERMARK.jpg"
keywords: []
---

# ബാബു വട്ടക്കണ്ടിയുടെ പന്ത്രണ്ടാം ചരമവാര്‍ഷികദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ബാബു വട്ടക്കണ്ടിയുടെ പന്ത്രണ്ടാം ചരമവാര്‍ഷികദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തില്‍ സമുചിതമായി ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര**: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ബാബു വട്ടക്കണ്ടിയുടെ പന്ത്രണ്ടാം ചരമവാര്‍ഷികദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തില്‍ സമുചിതമായി ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍, പി.കെ. രാഗേഷ്, കെ. മധൂകൃഷ്ണന്‍, പി.എം. പ്രകാശന്‍, ഷാജു പൊന്‍പറ, എസ്. സുനന്ദ്, വി.ടി. സൂരജ്, കെ.സി. രവീന്ദ്രന്‍, രാജന്‍ കെ. പുതിയെടുത്ത്, ഇ.പി. മുഹമ്മദ്, പി.സി.സജീവന്‍, ബഷീര്‍ പരിയാരത്ത്, വി.വി. ദിനേശന്‍, ആര്‍.കെ. രജീഷ് കുമാര്‍, ബാബു തത്തക്കാടന്‍, എ.പി. ഉണ്ണികൃഷ്ണന്‍, രജീഷ് മാക്കുഴി, പി.കെ. മജീദ്, രമേഷ് മഠത്തില്‍, രഞ്ജിനി, പി.സി. റഹീസ്, സായ് സന്തോഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28609/babu-celebrated-the-twelfth-death-anniversary-of-vattakandi-perambra)