---
title: "കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ്സ് സമരം പിന്‍വലിച്ചു "
english_title: "Private bus strike on Kuttyadi-Kozhikode route called off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28630/private-bus-strike-on-kuttyadi-kozhikode-route-called-off"
published_at: "2022-02-26T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a3e720676d_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ്സ് സമരം പിന്‍വലിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ്സ് സമരം പിന്‍വലിച്ചു. കഴിഞ്ഞ നാല് ദിവസമായി നടന്ന സമരമായിരുന്നു ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചത്.

## Article Content

** പേരാമ്പ്ര:** കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ്സ് സമരം പിന്‍വലിച്ചു. കഴിഞ്ഞ നാല് ദിവസമായി നടന്ന സമരമായിരുന്നു ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചത്.

ട്രേഡ് യൂനിയന്‍ നേതാക്കള്‍, ബസ്സ് തൊഴിലാളികള്‍, ബസ്സ് ഉടമകള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് ബസ്സ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ബസ്സ് ഡ്രൈറെ മര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കേസ് നിലനില്‍ക്കും. കൂടുതല്‍ കുട്ടികള്‍ ഉള്ള സ്ഥലത്ത് പോലീസിനെ നിയോഗിക്കാനും വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച പിന്നീട് നടത്താനും ഇന്നു നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കടുവ ബസ് ജീവനക്കാരനെ മര്‍ദിച്ചതായി ആരോപിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ രണ്ട് ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു.

പിന്നീട് ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ ബസ്സുകള്‍ വീണ്ടും ഓടിത്തുടങ്ങി. ബസ്സ് ഡ്രൈവറെ മര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പേരില്‍ ജീവനക്കാര്‍ കേസ് കൊടുക്കുകയും കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ കള്ളക്കേസ് നല്‍കി എന്നാരോപിച്ച് ഇന്നലെ ഉച്ചക്ക് കരുവണ്ണൂരില്‍ കടുവ ബസ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞിരുന്നു. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതോടെ നാട്ടുകാരും രംഗത്തെത്തി.

ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച നടത്തുകയും സമരം പിന്‍വലിക്കാന്‍ ധാരമണയുമായത്.

ഇതോടെ നാല് ദിവസമായി നടന്ന ബസ്സ് സമരമാണ് അവസാനിച്ചത്. ബസ്സ് സമരം പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ വലഞ്ഞു. പലരും വാഹനം കിട്ടാതെ മണിക്കൂറുകളോളം കുടുങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28630/private-bus-strike-on-kuttyadi-kozhikode-route-called-off)