---
title: "കുറ്റ്യാടി-പുതിയങ്ങാടി റോഡ് വീതി കൂട്ടി നവീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ് "
english_title: "Kuttyadi-Puthiyangadi road to be widened: Minister Mohammad Riyaz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28636/kuttyadi-puthiyangadi-road-to-be-widened-minister-mohammad-riyaz"
published_at: "2022-02-26T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a477e267ce_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുറ്റ്യാടി-പുതിയങ്ങാടി റോഡ് വീതി കൂട്ടി നവീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **പേരാമ്പ്ര:** കുറ്റ്യാടി-പുതിയങ്ങാടി റോഡ് വീതി കൂട്ടി നവീകരിക്കുമെന്നും മലബാറിലെ പ്രധാന പട്ടണമായ പേരാമ്പ്രയെ വികസന കാര്യത്തില്‍ ആ നിലക്ക് കാണുമെന്നും പൊതു മരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ .പി.എ മുഹമ്മദ് റിയാസ്.

## Article Content

**പേരാമ്പ്ര:** കുറ്റ്യാടി-പുതിയങ്ങാടി റോഡ് വീതി കൂട്ടി നവീകരിക്കുമെന്നും മലബാറിലെ പ്രധാന പട്ടണമായ പേരാമ്പ്രയെ വികസന കാര്യത്തില്‍ ആ നിലക്ക് കാണുമെന്നും പൊതു മരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ .പി.എ മുഹമ്മദ് റിയാസ്.

പേരാമ്പ്ര അസംബ്ലി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനപാത 38 ല്‍ പേരാമ്പ്ര ടൗണ്‍ ജംങ്ഷന്‍ നവീകരണ പ്രവര്‍ത്തിയുടെയും, പുതുതായി നിര്‍മ്മിച്ച പൊതുമരാമത്ത് വകുപ്പ് പേരാമ്പ്ര വിശ്രമമന്ദിരത്തിന്റെ ഒന്നാം നിലയുടെയും ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായും അതിഥി മന്ദിരങ്ങളെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നും മോചിപ്പിച്ചതായും കഴിഞ്ഞ 10 മാസം കൊണ്ട് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഒരു കോടിയില്‍ പരം വരുമാനം നേടാനായതായും മന്ത്രി പറഞ്ഞു.

എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ മുഹമ്മദ് എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. എം ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ ലിസി, പേരാമ്പ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.എം സജു, രാജന്‍ മരുതേരി, ശിവദാസന്‍ തുടങ്ങിയവര്‍ ആശംകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

നിരത്ത് വിഭാഗം സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ വിശ്വപ്രകാശ് സ്വാഗതവും കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സിന്ധു ആര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28636/kuttyadi-puthiyangadi-road-to-be-widened-minister-mohammad-riyaz)