---
title: "അരിക്കോട് പീഡനം: മഹിളാമോര്‍ച്ച പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു "
english_title: "Arikkodu torture: Mahila Morcha organized a protest flame"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28639/arikkodu-torture-mahila-morcha-organized-a-protest-flame"
published_at: "2022-02-26T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a4c828caba_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അരിക്കോട് പീഡനം: മഹിളാമോര്‍ച്ച പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മലപ്പുറം അരിക്കോട് ബുദ്ധിമാന്ദ്യം നേരിട്ടുന്ന പെണ്‍കുട്ടിയെ കിടപ്പ് രോഗിയായ അമ്മയുടെ മുന്നില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയതില്‍ പ്രതിഷേധിച്ച് മഹിള മോര്‍ച്ച പേരാമ്പ്ര മണ്ഡലം സമിതി നേത്യത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** മലപ്പുറം അരിക്കോട് ബുദ്ധിമാന്ദ്യം നേരിട്ടുന്ന പെണ്‍കുട്ടിയെ കിടപ്പ് രോഗിയായ അമ്മയുടെ മുന്നില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയതില്‍ പ്രതിഷേധിച്ച് മഹിള മോര്‍ച്ച പേരാമ്പ്ര മണ്ഡലം സമിതി നേത്യത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധജ്വാല ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിദ്ധണ്ട് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച പീഡനത്തിനെതിരെ സമൂഹം മൗനം പാലിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് കെ.കെ രജീഷ് കുറ്റപ്പെടുത്തി.

കേരളത്തില്‍ നടക്കുന്ന പീഡനങ്ങളും, കൊലപാതകങ്ങളും കണ്ടില്ലെന്ന് നടിക്കുകയും ഉത്തരേന്ത്യയില്‍ നടക്കുന്ന ഇത്തരം സംഭവത്തില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന യുവജന സംഘടനകളും, സാംസ്‌ക്കാരിക നായകരും മൗനം പാലിക്കുന്നത് ചില ശക്തികളെ പ്രീണിപ്പിക്കാനാണെന്ന് കെ.കെ രജീഷ് പറഞ്ഞു.

പരിപാടിയില്‍ മഹിള മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പി.പി.പ്രസന്ന അദ്ധ്യക്ഷയായി. സി.കെ. ലീല, തറമല്‍ രാഗേഷ്, പി. ലൈജു, കെ.രാഘവന്‍, കെ.രമ്യ, കെ.എം ബാലകൃഷ്ണന്‍, കെ.എം. റിന, ടി.എം.കെ കല്ലൂര്‍, എം. നിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28639/arikkodu-torture-mahila-morcha-organized-a-protest-flame)