---
title: "താലുക്ക് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക;എസ്ഡിപിഐ"
english_title: "Provide adequate facilities at the taluk hospital; SDPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286451/provide-adequate-facilities-at-the-taluk-hospital-sdpi"
published_at: "2025-04-28T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f60e42abcf_SDPI.JPG"
keywords: []
---

# താലുക്ക് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക;എസ്ഡിപിഐ

> **Lead Summary:** **പേരാമ്പ്ര: **മലയയോര മേഖലയിലെ പ്രധാന ആതുര ശുഷ്രൂഷ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കണമെന്നും എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **മലയയോര മേഖലയിലെ പ്രധാന ആതുര ശുഷ്രൂഷ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കണമെന്നും എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെ എട്ടോളം പഞ്ചായത്തുകളിലെയും നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ താലുക്ക് ആശുപത്രിയില്‍ ഇന്നും സര്‍ക്കാരില്‍ നിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്. പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയ താലൂക് ആശുപത്രിയില്‍ നിലവില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റിന്റെ സ്റ്റാഫ് പാറ്റേണ്‍ മാത്രമാണുള്ളത്.

ഓര്‍ത്തോ ജനറല്‍ സര്‍ജന്‍ ,തുടങ്ങിയ സ്പഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുക.മോര്‍ച്ചറി സംവിധാനം ഏര്‍പ്പെടുത്തുക. സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഏര്‍പ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തണമെന്നും അല്ലാത്ത പക്ഷംശക്തമായ ജനകീയ സമരങ്ങള്‍ക്കു പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് വി. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286451/provide-adequate-facilities-at-the-taluk-hospital-sdpi)