---
title: "ഉള്ളിയേരിയില്‍ രണ്ടാംഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സമരസംഗമം"
english_title: "Second phase of Waqf protection protest rally in Ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28655/second-phase-of-waqf-protection-protest-rally-in-ulliyeri"
published_at: "2022-02-26T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a603b29a6f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഉള്ളിയേരിയില്‍ രണ്ടാംഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സമരസംഗമം

> **Lead Summary:** ** ഉള്ളിയേരി:** ഉള്ളിയേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സമരസംഗമം മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി. പി എ.അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

** ഉള്ളിയേരി:** ഉള്ളിയേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സമരസംഗമം മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി. പി എ.അസീസ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ മൂക്കിന്‍ തുമ്പില്‍ വെച്ച് തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലൂടെ ക്രമസമാധാനം തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്നും ഈ സന്ദര്‍ഭത്തില്‍ നവകേരള സന്തോഷ കേരളമായി മാറണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണന്ന് രാഷ്ട്രീയകൊലപാതകങ്ങള്‍, ഗുണ്ടാ ആക്രമണങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എന്നിവ വര്‍ധിച്ചതിലൂടെ കേരളം സന്താപ കേരളം ആയി മാറിയിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി കോയ നാറാത്ത് അദ്ധ്യക്ഷനായി. യൂത്ത് ലീഗ് ജില്ല സിക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റഹിം എടത്തില്‍, യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ അബു ഹാജി പാറക്കല്‍, ഷഫീഖ് മാമ്പൊയില്‍, പി.എം കോയ മുസ്ല്യാര്‍, അബ്ദുല്ലക്കുട്ടി ഹാജി പുതിയേടത്ത്, പി.എം സുബീര്‍, പി.എം മുഹമ്മദലി, അബു എക്കാലയുളളതില്‍, ടി.എം മോയി, ഷമീര്‍ പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28655/second-phase-of-waqf-protection-protest-rally-in-ulliyeri)