---
title: "പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നാടിനു സമര്‍പ്പിച്ചു"
english_title: "Peruvannamoozhi Dam Tourism Project Dedicated to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28670/peruvannamoozhi-dam-tourism-project-dedicated-to-nadu"
published_at: "2022-02-27T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ac27ae90dd_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നാടിനു സമര്‍പ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പെരുവണ്ണാമൂഴി ഡാം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചു. 3.14കോടി രൂപയുടെ ടൂറിസം വികസന പദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന പെരുവണ്ണാമൂഴിയില്‍ നടപ്പിലാക്കിയത്.

## Article Content

** പേരാമ്പ്ര:** ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പെരുവണ്ണാമൂഴി ഡാം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചു. 3.14കോടി രൂപയുടെ ടൂറിസം വികസന പദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന പെരുവണ്ണാമൂഴിയില്‍ നടപ്പിലാക്കിയത്.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആയിരുന്നു പദ്ധതി നിര്‍വ്വഹണ ചുമതല. ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, കാന്റീന്‍, ഓപ്പണ്‍ ക്രഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്റ് സേ്കപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, റൗണ്ട് എബൗട്ട്, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.

പദ്ധതിയുടെ ചുമതല എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ സെക്രട്ടറിയും ഡിടിപിസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരടങ്ങുന്ന പെരുവണ്ണാമുഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്.

എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ടൂറിസം ജോയിന്റ് ഡയറക്ടര്‍ സുനിത കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, മെമ്പര്‍മാരായ ഇ.എം ശ്രീജിത്ത്, ബിന്ദു വത്സന്‍, ബേ്‌ളാക്ക് പഞ്ചായത്തംഗം ഗിരിജശശി, എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍, കേരള ടൂറിസം വകുപ്പ് വിവിധ ജപ്യൂട്ടി ഡയറക്ടര്‍ ടി.പി മനോജ്, ഡി.ടി.പി.സി അംഗം എസ്.കെ സജീഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28670/peruvannamoozhi-dam-tourism-project-dedicated-to-nadu)