---
title: "നടുവണ്ണൂര്‍ പൊലീസ് സ്റേറഷന്‍ നടപടി വേഗത്തിലാക്കണം: കേരള കോണ്‍സ് (എം) "
english_title: "Naduvannur police should speed up ration process: Kerala Cons (M)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28671/naduvannur-police-should-speed-up-ration-process-kerala-cons-m"
published_at: "2022-02-27T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ac3c4aab04_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നടുവണ്ണൂര്‍ പൊലീസ് സ്റേറഷന്‍ നടപടി വേഗത്തിലാക്കണം: കേരള കോണ്‍സ് (എം) 

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂര്‍, പേരാമ്പ്ര, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി, എന്നീ പൊലിസ് സ്റ്റേഷനുകള്‍ വിഭജിച്ച് നടുവണ്ണൂര്‍ ആസ്ഥാനമായി പുതിയ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നടുവണ്ണൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂര്‍, പേരാമ്പ്ര, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി, എന്നീ പൊലിസ് സ്റ്റേഷനുകള്‍ വിഭജിച്ച് നടുവണ്ണൂര്‍ ആസ്ഥാനമായി പുതിയ പൊലീസ് സ്റ്റേഷന്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നടുവണ്ണൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ പുത്തലത്ത് അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കല്‍, രാഘവന്‍ കല്യാനോട് , ഷൈജു മന്തന്‍കാവ്, കെ.പി സനീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28671/naduvannur-police-should-speed-up-ration-process-kerala-cons-m)