---
title: "മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "Traffic was disrupted after a tree fell on it at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286828/traffic-was-disrupted-after-a-tree-fell-on-it-at-perambra"
published_at: "2025-04-29T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68111153845e6_maram.JPG"
keywords: []
---

# മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര:** ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആവള കുട്ടോത്ത് മിനി ഇന്‍ഡസ്ട്രിക് സമീപം റോഡില്‍ ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആവള കുട്ടോത്ത് മിനി ഇന്‍ഡസ്ട്രിക് സമീപം റോഡില്‍ ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഒരു യൂണിറ്റ് അഗ്‌നി രക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ വി. വിനീത്, കെ ശ്രീകാന്ത്, ജിബി സനല്‍രാജ്, അഭിലജ്പത് ലാല്‍, ഹോം ഗാര്‍ഡ് പി.എന്‍ വിജേഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286828/traffic-was-disrupted-after-a-tree-fell-on-it-at-perambra)