---
title: "സിപിഐ പേരാമ്പ്ര മണ്ഡലം സമ്മേളനം മെയ് 1, 2 തിയ്യതികളില്‍ കായണ്ണയില്‍"
english_title: "CPI Perambra constituency conference to be held in Kayanna on May 1st and 2nd"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286991/cpi-perambra-constituency-conference-to-be-held-in-kayanna-on-may-1st-and-2nd"
published_at: "2025-04-30T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681200769837e_cpm.jpg"
keywords: []
---

# സിപിഐ പേരാമ്പ്ര മണ്ഡലം സമ്മേളനം മെയ് 1, 2 തിയ്യതികളില്‍ കായണ്ണയില്‍

> **Lead Summary:** **പേരാമ്പ്ര:** സിപിഐ പേരാമ്പ്ര മണ്ഡലം സമ്മേളനം മെയ് 1,2 തിയ്യതികളായി കായണ്ണയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** സിപിഐ പേരാമ്പ്ര മണ്ഡലം സമ്മേളനം മെയ് 1,2 തിയ്യതികളായി കായണ്ണയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

1 ന് കൊടിമര ജാഥ എഐടിയുസി - കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ മൊട്ടന്തറ പി.ടി. ജോസഫിന്റെ വസതിയില്‍ നിന്നും, പതാക ജാഥ എഐവൈഎഫ് - എഐഎസ്എഫ് നേതൃത്വത്തില്‍ കല്പത്തൂര്‍ ചോയി സ്മാരകത്തില്‍ നിന്നും, ബാനര്‍ ജാഥ പാലേരിയില്‍ ടി.കെ.കെ. ഹാജിയുടെ വസതിയില്‍ നിന്നും പുറപ്പെട്ട് മൂന്ന് ജാഥകളും ഗവ. യുപി സ്‌കൂളിന് സമീപം സംഘമിച്ച് പ്രകടനമായി കായണ്ണ സ്വപ്ന നഗരിയില്‍ (പി.ടി. ജോസഫ് നഗര്‍ ) എത്തിച്ചേരും.

സംഘാടക സമിതി ഭാരവാഹികളായ രാജന്‍ കോറോത്ത്, ടി.കെ രവി, എന്‍.കെ. രാഘവന്‍ എന്നിവര്‍ പതാക -കൊടിമര ബനറുകള്‍ ഏറ്റുവാങ്ങും. സംഘാടക സമിതി ചെയര്‍മാന്‍ കോമത്ത് ഗോപാലന്‍ പതാക ഉയര്‍ത്തും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ കൃഷി മന്ത്രിയും, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് അധ്യക്ഷത വഹിക്കും.

എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ: കെ.കെ. സമദ്, ആര്‍.ശശി എന്നിവര്‍ സംസാരിക്കും.

മെയ് 2 ന് കായണ്ണ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം എം. നാരായണന്‍ മാസ്റ്റര്‍ നഗറില്‍ എ.കെ. ചന്ദ്രന്‍ പതാക ഉയര്‍ത്തും. സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍, പി.കെ നാസര്‍, അജയ് ആവള, എന്നിവര്‍ അഭിവാദ്യമര്‍പ്പിക്കും. യൂസഫ് കോറോത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും, കെ.കെ. ഭാസ്‌കരന്‍ വരവ് ചെലവു കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പ് നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ആര്‍. ശശി, യൂസഫ് കോറോത്ത്, രാജന്‍ കോറോത്ത്, ടി.കെ. രവി, സുരേഷ് അമ്പാളി എന്നിവര്‍ പങ്കടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286991/cpi-perambra-constituency-conference-to-be-held-in-kayanna-on-may-1st-and-2nd)