---
title: "ഗിരീഷ് കര്‍ണ്ണാട് സ്മാരക വേദി പുരസ്‌കാരം കെ.പി. സജീവന്"
english_title: "Girish Karnad Memorial Stage Award goes to KP Sajeevan at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/286999/girish-karnad-memorial-stage-award-goes-to-kp-sajeevan-at-perambra"
published_at: "2025-04-30T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681208a432005_aqw.jpg"
keywords: []
---

# ഗിരീഷ് കര്‍ണ്ണാട് സ്മാരക വേദി പുരസ്‌കാരം കെ.പി. സജീവന്

> **Lead Summary:** **പേരാമ്പ്ര:** ഗിരീഷ് കര്‍ണ്ണാട് തിയേറ്റര്‍ സ്മാരക വേദിയുടെ അഞ്ചാമത് പുരസ്‌കാരത്തിന് കല്ലോട് സ്വദേശിയായ നാടകപ്രവര്‍ത്തകന്‍ കെ.പി. സജീവന്‍ അര്‍ഹനായി.

## Article Content

**പേരാമ്പ്ര:** ഗിരീഷ് കര്‍ണ്ണാട് തിയേറ്റര്‍ സ്മാരക വേദിയുടെ അഞ്ചാമത് പുരസ്‌കാരത്തിന് കല്ലോട് സ്വദേശിയായ നാടകപ്രവര്‍ത്തകന്‍ കെ.പി. സജീവന്‍ അര്‍ഹനായി.

മെയ്യ് 19 ന് തിങ്കളാഴ്ച പത്തനംതിട്ടയില്‍ വെച്ച് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നാടക തെറാപ്പി നാടക യോഗ തുടങ്ങിയ സജീവന്റെ നാടക സങ്കേതങ്ങള്‍ക്കാണ് പുരസ്‌കാരം. കളി മുറ്റം നാടക ക്യാമ്പിന് സര്‍ക്കാരിന്റെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശിയ - അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സജീവനെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ശ്രീജ. മക്കള്‍ അവന്തിക (അധ്യാപിക), നിവേദിക (വിദ്യാര്‍ത്ഥിനി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/286999/girish-karnad-memorial-stage-award-goes-to-kp-sajeevan-at-perambra)