---
title: "വന്യമൃഗാക്രമണത്തില്‍ നിന്നു മലയോര ജനതയെ രക്ഷിക്കണം ;എം.സി.സെബാസ്റ്റന്‍"
english_title: "The hill people should be protected from wild animal attacks; M.C. Sebastian"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/287142/the-hill-people-should-be-protected-from-wild-animal-attacks-mc-sebastian"
published_at: "2025-05-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68130d62c681e_YOGHAM.JPG"
keywords: []
---

# വന്യമൃഗാക്രമണത്തില്‍ നിന്നു മലയോര ജനതയെ രക്ഷിക്കണം ;എം.സി.സെബാസ്റ്റന്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം സംഘടിപ്പിച്ചു. പേരാമ്പ്ര ലൂണാര്‍ ടൂറിസ്റ്റ് ഹോമില്‍ വെച്ച് നടത്തിയ ജില്ലാ നേതൃയോഗം കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം സംഘടിപ്പിച്ചു. പേരാമ്പ്ര ലൂണാര്‍ ടൂറിസ്റ്റ് ഹോമില്‍ വെച്ച് നടത്തിയ ജില്ലാ നേതൃയോഗം കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

വന്യമൃഗാക്രമണത്തില്‍ നിന്നു മലയോര കര്‍ഷക ജനതയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എം.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മെയ് 9,10 തിയതികളില്‍ കോട്ടയത്ത് വെച്ച് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വീരാന്‍കുട്ടി, രാജന്‍ വര്‍ക്കി, ചക്രപാണി കുറ്റ്യാടി, മനോജ് ആവള, പ്രദീപ് ചോമ്പാല, ഷെഫീഖ് തറോപ്പൊയില്‍, പി.പി. നൗഷാദ്, രാജേഷ് കൊയിലാണ്ടി, മേരി സെബാസ്റ്റ്യന്‍തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/287142/the-hill-people-should-be-protected-from-wild-animal-attacks-mc-sebastian)