---
title: "പേരാമ്പ്ര കല്ലോട് അടിക്കാടിന് തീപിടിച്ചു; തീ നിയന്ത്രണ വിധേയമാക്കി"
english_title: "Perambrane caught fire adikkad The fire was brought under control"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28736/perambrane-caught-fire-adikkad-the-fire-was-brought-under-control"
published_at: "2022-02-27T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b49e535ada_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര കല്ലോട് അടിക്കാടിന് തീപിടിച്ചു; തീ നിയന്ത്രണ വിധേയമാക്കി

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് കുന്നുമ്മല്‍ ബാലകൃഷ്ണന്റെ നാല് ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിലെ വെട്ടിയിട്ട അടിക്കാടിനാണ് തീ പിടിച്ചത്. പേരാമ്പ്ര നിലയത്തില്‍ നിന്നും അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി മറ്റിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി.

## Article Content

**പേരാമ്പ്ര:** കല്ലോട് കുന്നുമ്മല്‍ ബാലകൃഷ്ണന്റെ നാല് ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിലെ വെട്ടിയിട്ട അടിക്കാടിനാണ് തീ പിടിച്ചത്. പേരാമ്പ്ര നിലയത്തില്‍ നിന്നും അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി മറ്റിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി.

ഇതിന് തൊട്ടടുത്തായ് സെന്റ് മീരാസ് സ്‌കൂളും നിരവധി വീടുകളുമുണ്ടായിരുന്നു. തീപ്പടര്‍ന്ന സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തത് അഗ്‌നിശമന പ്രവര്‍ത്തനത്തെ ഏറെ ദുഷ്‌ക്കരമാക്കി.

വേനല്‍ കനത്തതോടെ അടിക്കാടുകള്‍ക്ക് തീ പിടിക്കുന്നത് പതിവായിരിക്കുകയാണ്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സി.കെ മുരളീധരന്‍, പി.സി പ്രേമന്‍, എ.ഭക്തവത്സലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28736/perambrane-caught-fire-adikkad-the-fire-was-brought-under-control)