---
title: "കുട്ടോത്ത് റേഷന്‍ഷാപ്പ് അനുവദിക്കണം: സി.പി.ഐ ബ്രാഞ്ച് സമ്മേളനം"
english_title: "Kuttoth ration shop should be allowed: CPI branch meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28755/kuttoth-ration-shop-should-be-allowed-cpi-branch-meeting"
published_at: "2022-02-27T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b683d68f86_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുട്ടോത്ത് റേഷന്‍ഷാപ്പ് അനുവദിക്കണം: സി.പി.ഐ ബ്രാഞ്ച് സമ്മേളനം

> **Lead Summary:** ** പേരാമ്പ്ര:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടോത്ത് പ്രദേശത്ത് റോഷന്‍ ഷാപ്പ് അനുവദിക്കണമെന്ന് സിപിഐ കുട്ടോത്ത് ബ്രാഞ്ച് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടോത്ത് പ്രദേശത്ത് റോഷന്‍ ഷാപ്പ് അനുവദിക്കണമെന്ന് സിപിഐ കുട്ടോത്ത് ബ്രാഞ്ച് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഇവിടെയുള്ള ജനങ്ങള്‍ കിലോ മീറ്ററുകള്‍ നടന്നാണ് സാധനം വാങ്ങുന്നത്. ഇത് പരിഹരിക്കുന്നതിന് കുട്ടോത്ത് റേഷന്‍ ഷാപ്പ് അനുവദിക്കണം. കെ.എം കുഞ്ഞിക്കേളു നഗറില്‍ നടന്ന സമ്മേളനം സിപിഐ മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി സി.ബിജു ഉദ്ഘാടനം ചെയ്തു.

സംഘടനാ റിപ്പോര്‍ട്ട് ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരനും പ്രവര്‍ത്തന റിപ്പോര്‍ട്ട് ബ്രാഞ്ച് സെക്രട്ടറി കെ.രാമകൃഷ്ണനും രക്തസാക്ഷി പ്രമേയം ഇ ബാലകൃഷ്ണനും അനുശോചന പ്രമേയം എന്‍ പ്രമോദ് ദാസും അവതരിപ്പിച്ചു.

ചര്‍ച്ചയില്‍ ടി.കെ രവീന്ദ്രന്‍, ഇ ബാലകൃഷ്ണന്‍, പി മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന സഖാവ് ടി.കെ മൊയ്തി പതാക ഉയര്‍ത്തി. പറമ്പത്ത് മൊയ്തി അധ്യക്ഷനായിരുന്നു.

മേല്‍ കമ്മിറ്റി അംഗങ്ങളായ കെ നാരായണക്കുറുപ്പ്, ബി.ബി ബിനീഷ് എന്നിവര്‍ പങ്കെടുത്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി എന്‍ പ്രമോദ് ദാസിനെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28755/kuttoth-ration-shop-should-be-allowed-cpi-branch-meeting)