---
title: " നെഫ്രോട്ടിക് സിന്‍ട്രം എന്ന രോഗം പിടിപെട്ട് രണ്ടു വയസ്സുകാരന്‍ സദ്‌വിക് ചികില്‍സാ സഹായം തേടുന്നു "
english_title: "Two-year-old Sadhvik seeks medical help for nephrotic syndrome"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28793/two-year-old-sadhvik-seeks-medical-help-for-nephrotic-syndrome"
published_at: "2022-02-27T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b924baecd9_vvvv - Copy (3) - Copy copy.jpg"
keywords: []
---

#  നെഫ്രോട്ടിക് സിന്‍ട്രം എന്ന രോഗം പിടിപെട്ട് രണ്ടു വയസ്സുകാരന്‍ സദ്‌വിക് ചികില്‍സാ സഹായം തേടുന്നു 

> **Lead Summary:** **നടുവണ്ണൂര്‍**: നെഫ്രോട്ടിക് സിന്‍ട്രം എന്ന രോഗം പിടിപെട്ട് ചികില്‍സയില്‍ കഴിയുന്ന സദ്‌വിക് ന് വേണം സുമനസ്സുകളുടെ കാരുണ്യം. കോട്ടൂര്‍ പഞ്ചായത്തിലെ ചെറിയ കായോക്കണ്ടി ഷിബു അയന ദമ്പതികളുടെ മകനായ സദ്‌വിക് രോഗം പിടിപെട്ട് ചികില്‍സയിലാണ്.

## Article Content

**നടുവണ്ണൂര്‍**: നെഫ്രോട്ടിക് സിന്‍ട്രം എന്ന രോഗം പിടിപെട്ട് ചികില്‍സയില്‍ കഴിയുന്ന സദ്‌വിക് ന് വേണം സുമനസ്സുകളുടെ കാരുണ്യം. കോട്ടൂര്‍ പഞ്ചായത്തിലെ ചെറിയ കായോക്കണ്ടി ഷിബു അയന ദമ്പതികളുടെ മകനായ സദ്‌വിക് രോഗം പിടിപെട്ട് ചികില്‍സയിലാണ്.

കുട്ടികളുടെ വൃക്കകളെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണിത്. മൂത്രത്തിലെ ഉയര്‍ന്ന തോതിലുള്ള പ്രോട്ടീന്‍ നഷ്ടം മൂലം കാലുകള്‍, വയര്‍, ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എന്നിവ നീര് വന്ന് വീര്‍ക്കുന്ന അസുഖമാണ് നെഫ്രോട്ടിക് സിന്‍ട്രം.

ഈ രോഗത്തിന് 12 വര്‍ഷത്തോളം തുടര്‍ ചികില്‍സ ആവശ്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇതിന് ഏകദേശം 20 ലക്ഷത്തോളം രൂപ അവശ്യമായി വരുമെന്നാണ് കണക്കു കൂട്ടല്‍.

ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത വാടക വീട്ടില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ ഷിബുവിനെ സംബന്ധിച്ചിടത്തോളം ഭാരിച്ച ഈ ചികിത്സാ ചിലവ് താങ്ങാന്‍ പാറ്റാത്തതാണ്.

വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ചെയര്‍മാനായും പി.എം ഉണ്ണികൃഷ്ണന്‍ കണ്‍വീനറായും വി.കെ. ഇസ്മയില്‍ ട്രഷറായും ഒരു കമ്മിറ്റി രൂപികരിച്ച് ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28793/two-year-old-sadhvik-seeks-medical-help-for-nephrotic-syndrome)