സഞ്ചാരികള്‍ക്കിനി പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ മനോഹാരിത ആസ്വദിക്കാം; ബോട്ട് സര്‍വീസ് ആരംഭിച്ചു

സഞ്ചാരികള്‍ക്കിനി പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ മനോഹാരിത ആസ്വദിക്കാം; ബോട്ട് സര്‍വീസ് ആരംഭിച്ചു
Feb 27, 2022 08:43 PM | By Perambra Editor

ചക്കിട്ടപാറ: ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ആരംഭിക്കുന്ന സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു.

മലബാറിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്.

പെരുവണ്ണാമുഴിയുടെ ടൂറിസം വികസനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കിയേക്കാവുന്ന ഒരു പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ടൂറിസം മേഖലയില്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്.

ബോട്ട് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, സില്‍ക്ക് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍,

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍, ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം. ശിവദാസന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്.കെ രമേശന്‍, ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.പി രഘുനാഥ് സെക്രട്ടറി കെ.കെ ബിന്ദു, ഭരണസമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tourists can now enjoy the beauty of the Peruvannamoozhi Reservoir; Boat service started

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories