---
title: "കോഴിക്കോട് മെഡിക്കല്‍ കോളെജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു"
english_title: "Smoke rises again from the Kozhikode Medical College building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/288078/smoke-rises-again-from-the-kozhikode-medical-college-building"
published_at: "2025-05-05T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68188d8db50f8_kkm.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളെജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് മെഡിക്കല്‍ കോളെജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

## Article Content

**കോഴിക്കോട് :** കോഴിക്കോട് മെഡിക്കല്‍ കോളെജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/288078/smoke-rises-again-from-the-kozhikode-medical-college-building)