---
title: "അവധിക്കാല കെ-ടെറ്റ്, സീ- ടെറ്റ് തീവ്ര പരിശീലനം ആരംഭിച്ചു"
english_title: "Intensive training for K-Tet and C-Tet during the holiday period has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/288261/intensive-training-for-k-tet-and-c-tet-during-the-holiday-period-has-begun"
published_at: "2025-05-06T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6819b1b68332a_parisheelanam.jpg"
keywords: []
---

# അവധിക്കാല കെ-ടെറ്റ്, സീ- ടെറ്റ് തീവ്ര പരിശീലനം ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര :** മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അവധിക്കാല കെ-ടെറ്റ്, സീ- ടെറ്റ് തീവ്ര പരിശീലനം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര :** മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അവധിക്കാല കെ-ടെറ്റ്, സീ- ടെറ്റ് തീവ്ര പരിശീലനം ആരംഭിച്ചു.

അധ്യാപക പരിശീലന ബിരുദത്തോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ അധ്യാപകരാവാന്‍ അവശ്യം വേണ്ട കെ-ടെറ്റ്, സീ- ടെറ്റ് പരീക്ഷകള്‍ക്കായുള്ള അവധിക്കാല തീവ്ര പരിശീലനവും ശില്പശാലയുമാണ് പേരാമ്പ്ര മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ വെച്ച് മെയ് അഞ്ചു മുതല്‍ ആരംഭിച്ചത്.

പ്രശസ്തമായ എന്‍ട്രി ആപ്പിലെ പ്രഗല്‍ഭരായ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഓഫ്ലൈന്‍ ഓണ്‍ലൈന്‍ സമ്മിശ്ര രീതിയിലുള്ള പരിശീലനത്തിന് പുറമേ എന്‍ട്രി ആപ്പിന്റെ തുടര്‍ പരിശീലനവും ലഭ്യമാകുമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.വൈ ബനഡിക്ട് അറിയിച്ചു.

വിശദവിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും 9387829922, 8589094649 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/288261/intensive-training-for-k-tet-and-c-tet-during-the-holiday-period-has-begun)