---
title: "നാടിന്റെ ഹൃദയ തുടിപ്പായി; വെല്‍കെയര്‍ പോളിക്ലിനിക്കിന് ഒന്നാം വര്‍ഷത്തിലേക്ക്"
english_title: "The heartbeat of the nation; Wellcare Polyclinic enters its first year"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/288339/the-heartbeat-of-the-nation-wellcare-polyclinic-enters-its-first-year"
published_at: "2025-05-06T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6819ec0c5c95a_WELKER.JPG"
keywords: []
---

# നാടിന്റെ ഹൃദയ തുടിപ്പായി; വെല്‍കെയര്‍ പോളിക്ലിനിക്കിന് ഒന്നാം വര്‍ഷത്തിലേക്ക്

> **Lead Summary:** ചാലിക്കര : ആരോഗ്യ രംഗത്ത് നാടിന്റെ ഹൃദയ തുടിപ്പായിവെല്‍കെയര്‍ പോളിക്ലിനിക്ക് ഒന്നാം വര്‍ഷത്തിലേക്ക് വിദഗ്ത ഡോക്ടര്‍മാരുടെ മികവാര്‍ന്ന പരിചരണവും ജീവനക്കാരുടെ സ്വാന്തന ഇടപെടലുമായി സേവന രംഗത്ത് ഒരു വര്‍ഷം പിന്നിടുകയാണ് വെല്‍കെയര്‍. 

## Article Content

ചാലിക്കര : ആരോഗ്യ രംഗത്ത് നാടിന്റെ ഹൃദയ തുടിപ്പായിവെല്‍കെയര്‍ പോളിക്ലിനിക്ക് ഒന്നാം വര്‍ഷത്തിലേക്ക് വിദഗ്ത ഡോക്ടര്‍മാരുടെ മികവാര്‍ന്ന പരിചരണവും ജീവനക്കാരുടെ സ്വാന്തന ഇടപെടലുമായി സേവന രംഗത്ത് ഒരു വര്‍ഷം പിന്നിടുകയാണ് വെല്‍കെയര്‍. 

രോഗത്തെ ചികില്‍സിക്കുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കുകയും മാത്രമല്ല, രോഗികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന കാരുണ്യവും പരിചരണവും നല്‍കുക എന്നതാണ് ആരോഗ്യ ചികിത്സാരംഗത്ത് ഉള്ളവരുടെ ഉത്തര വാദിത്വം. ഈ ലക്ഷ്യവുമായി സ്‌നേഹ സമ്പന്നതയുടെ കാര്യത്തില്‍ ഒട്ടും കുറവില്ലാത്ത ആളുകളുടെ ഇടലേക്ക് വെല്‍കെയര്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാടായിരുന്നു. ചാലിക്കരയിലെയും പര ചാലിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാര്‍ക്ക് സമഗ്രവും ഉയര്‍ന്ന നിലവാരവുമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനൊപ്പം ഒരു ഫോണ്‍ കോള്‍ നേരത്തിനിടയില്‍ നിങ്ങളുടെ അരികിലുണ്ട് എന്ന ദൗത്യവും ഈ ആരോഗ്യ കേന്ദ്രം ഉറപ്പ് വരുത്തിയിട്ടുണ്ട്.

വെല്‍കെയര്‍ പോളി ക്ലിനിക്കില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം കൊണ്ടും അറിവിനും കഴിവിനും ഒപ്പത്തിനൊപ്പം കൂടെയുണ്ടായിരുന്ന സ്റ്റാഫും ചേര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുന്‍പ് നിങ്ങള്‍ക്കായി തുറന്നിട്ട വാതിലുകള്‍ക്ക് അര്‍ത്ഥമുണ്ടായി.

നമ്മുടെ സമൂഹത്തിന്റെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന വിശ്വസനീയമായ ആരോഗ്യ സംരക്ഷണ കേന്ദ്രം കെട്ടിപ്പടുക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും ഒപ്പം ചാലിക്കരയില്‍ എന്ത് ആരോഗ്യ പ്രശ്‌നം വന്നാലും ആശ്വാസമായി ഞങ്ങളുണ്ടെന്ന് വെല്‍കെയര്‍ ഗ്രൂപ്പ് ഉറപ്പുനല്‍കുന്നു.

ഒരു വര്‍ഷം കൊണ്ട് പതിനായിരത്തിലേറെ രോഗികള്‍ക്ക് ആശ്വാസം നല്‍കാനും നൂറിലേറെ പേരെ അത്യാഹിതഘട്ടത്തില്‍ പ്രാഥമിക ശുശ്രുഷ നല്‍കാനും പുതുജീവന്‍ നല്‍കാനും സാധിച്ചതില്‍ ചാരിദാര്‍ഥ്യമുണ്ടെന്നും , ജീവിതത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്നും മാനേജ്മെന്റ് പറയുകയുണ്ടായി.

ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം ഞങ്ങള്‍ നടത്തിയ യാത്രയെകുറിച്ച് ചിന്തിക്കാനും ആവശ്വസനീയമായ അനുഭവത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നുതായും എന്നും എപ്പോഴും വെല്‍കെയര്‍ നിങ്ങളോടൊപ്പമാണന്നും ഉറപ്പുനല്‍കുന്നു.ഇതിനോടനുബന്ധിച്ച് സൗജന്യ പരിശോധനയും, ലാബ് ടെസ്റ്റുകള്‍ക്ക് 50ശതമാനം ഡിസ്‌കൗണ്ടും, മരുന്നുകള്‍ക്ക് 5ശതമാനം മുതല്‍ 30ശതമാനം വരെ കിഴിവും നല്‍കുന്നതാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/288339/the-heartbeat-of-the-nation-wellcare-polyclinic-enters-its-first-year)