---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Young man dies in car-bike collision at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/288695/young-man-dies-in-car-bike-collision-at-meppayoor"
published_at: "2025-05-08T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681c2a175244f_sooraj.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലോട് വാഴയിൽ മീത്തൻ സ്വരാജ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം.

## Article Content

**മേപ്പയ്യൂര്‍: **കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലോട് വാഴയിൽ മീത്തൻ സ്വരാജ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ മരണം സംഭവിച്ചു. പിതാവ് ഭാസ്‌കരന്‍. മാതാവ് രാധ. ഭാര്യ അഞ്ജു (പാലച്ചുവട്). മകന്‍ ഐഷ്ണവ്. സഹോദരങ്ങള്‍ ലിജിത്ത്, ശ്രീതു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/288695/young-man-dies-in-car-bike-collision-at-meppayoor)