പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയായിരുന്ന സിജിതാരയില്‍ മഹിമ ആര്‍. രാഘവന്‍ നമ്പ്യാര്‍ (75 ) അന്തരിച്ചു. വേളം രയരോത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശോഭന.

മക്കള്‍ മഹിമ (കോഴിക്കോട്), ഡോ. ധന്യ (താനൂര്‍). മരുമക്കള്‍ ജിതേഷ് (പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍ കോഴിക്കോട്), ഡോ. അനൂപ് പത്മനാഭന്‍ (താനൂര്‍).
സഹോദരങ്ങള്‍ ആര്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (ഉഷ, പേരാമ്പ്ര), ആര്‍ നാരായണന്‍ നമ്പ്യാര്‍ (കുട്ടോത്ത്), ആര്‍ പത്മനാഭന്‍ നമ്പ്യാര്‍ (വേളം), ജാനകി അമ്മ (ചങ്ങരോത്ത്), പരേതരായ മാധവി അമ്മ, ലക്ഷ്മികുട്ടി അമ്മ, പത്മാവതി അമ്മ, ആര്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (കന്നാട്ടി).
Mahima R. Raghavan Nambiar passed away