---
title: "ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റം മാതൃകാപരം; ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ"
english_title: "The popular movement against intoxication is exemplary; TP Ramakrishnan MLA perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28896/the-popular-movement-against-intoxication-is-exemplary-tp-ramakrishnan-mla-perambra"
published_at: "2022-02-28T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c6f11cc431_0000 WATERMARK.jpg"
keywords: []
---

# ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റം മാതൃകാപരം; ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ

> **Lead Summary:** ** പേരാമ്പ്ര: **ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റം മാതൃകാപരമെന്ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ. നൊച്ചാട് പഞ്ചായത്തിലെ 8, 9, 10, 11 , 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചാലിക്കരയില്‍ ലഹരിക്കെതിരെ ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പോരാട്ടം മാതൃകാപരമാണെന്നും, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ ഒററക്കെട്ടായ പിന്തുണ ഉണ്ടാവണമെന്നു ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

## Article Content

** പേരാമ്പ്ര: **ലഹരിക്കെതിരെയുള്ള ജനകീയ മുന്നേറ്റം മാതൃകാപരമെന്ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ. നൊച്ചാട് പഞ്ചായത്തിലെ 8, 9, 10, 11 , 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചാലിക്കരയില്‍ ലഹരിക്കെതിരെ ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പോരാട്ടം മാതൃകാപരമാണെന്നും, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ ഒററക്കെട്ടായ പിന്തുണ ഉണ്ടാവണമെന്നു ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

ചാലിക്കരയില്‍ ജനകീയ ജാഗ്രത സമിതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ. മധുകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാശങ്കര്‍, പേരാമ്പ്ര എസ്‌ഐ ഹബീബുള്ള, എക്‌സൈസ് ഇന്‍സ്‌പെകടര്‍ ജിജോ ജയിംസ്, പി. സുരാജ്, സി. അബ്ദുറഹിമാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സനില ചെറുവറ്റ, ലിമ പാലയാട്ട്, കെ. അമ്പിളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28896/the-popular-movement-against-intoxication-is-exemplary-tp-ramakrishnan-mla-perambra)