---
title: "കല്ലോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട വേസ്റ്റിന് തീ പിടിച്ചു "
english_title: "The stone caught fire in the yard of a private individual perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28898/the-stone-caught-fire-in-the-yard-of-a-private-individual-perambra"
published_at: "2022-02-28T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c72d02f40c_0000 WATERMARK.jpg"
keywords: []
---

# കല്ലോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട വേസ്റ്റിന് തീ പിടിച്ചു 

> **Lead Summary:** പേരാമ്പ്ര: കല്ലോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട വേസ്റ്റിന് തീ പിടിച്ചു. കല്ലോട് ലിനി സ്മാരക ബസ് സ്റ്റോപ്പിന് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട വേസ്റ്റിനാണ് തീ പിടിച്ചത്. വേസ്റ്റ് കത്തിയത് ഭീതി പടര്‍ത്തി. ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.

## Article Content

പേരാമ്പ്ര: കല്ലോട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട വേസ്റ്റിന് തീ പിടിച്ചു. കല്ലോട് ലിനി സ്മാരക ബസ് സ്റ്റോപ്പിന് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട വേസ്റ്റിനാണ് തീ പിടിച്ചത്. വേസ്റ്റ് കത്തിയത് ഭീതി പടര്‍ത്തി. ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.

തൊട്ടടുത്ത് വീടുകള്‍ ഉള്ളതിനാല്‍ പറമ്പിലെ ഉണങ്ങിയ പടര്‍ന്ന കാടിന് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി. പോലീസ് അറിയിച്ചതനുസരിച്ച് പേരാമ്പ്രയില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫിസര്‍ പി. വിനോദന്റെ നേതൃത്വത്തില്‍ ഒരു യുണിറ്റ് വണ്ടി എത്തി തീ അണച്ചു.****

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28898/the-stone-caught-fire-in-the-yard-of-a-private-individual-perambra)