---
title: "കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for the vacancy of Ticketing Staff at Kappad Beach"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28911/applications-are-invited-for-the-vacancy-of-ticketing-staff-at-kappad-beach"
published_at: "2022-02-28T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c84f11d206_0000 WATER MARK.JPG"
keywords: []
---

# കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്:** കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടൂറിസം പ്രമോഷന്‍ കൗണ്‍സിനു കീഴില്‍ വരുന്ന തസ്തികയില്‍ ഒരു ഒഴിവാണുള്ളത്.

## Article Content

**കോഴിക്കോട്:** കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടൂറിസം പ്രമോഷന്‍ കൗണ്‍സിനു കീഴില്‍ വരുന്ന തസ്തികയില്‍ ഒരു ഒഴിവാണുള്ളത്.

45 വയസ്സ് പ്രായപരിധിയുള്ള ഈ ഒഴിവിലേക്ക് പ്ലസ് ടു യോഗ്യതയുള്ള കോഴിക്കോട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. നിയമനം താത്ക്കാലികമായിരിക്കും.

അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട്, 673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ ലഭിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2720012 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28911/applications-are-invited-for-the-vacancy-of-ticketing-staff-at-kappad-beach)