---
title: "കോഴിക്കോട് ആസ്റ്റര്‍ മിംസിന് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം "
english_title: "Kozhikode Aster Mims approved by Center of Excellence for Rare Diseases"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28912/kozhikode-aster-mims-approved-by-center-of-excellence-for-rare-diseases"
published_at: "2022-02-28T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c83629b4e5_0000 WATERMARK.jpg"
keywords: []
---

# കോഴിക്കോട് ആസ്റ്റര്‍ മിംസിന് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം 

> **Lead Summary:** ** കോഴിക്കോട് : **കോഴിക്കോട് ആസ്റ്റര്‍ മിംസിന് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം ലഭിച്ചു. പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ സവിശേഷ വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് എന്ന അംഗീകാരം ലഭിച്ചത്. കോഴിക്കോട് നടന്നവാര്‍ത്താ സമ്മേളനത്തില്‍ വെച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനം നിര്‍വ്വഹിച്ചു.

## Article Content

** കോഴിക്കോട് : **കോഴിക്കോട് ആസ്റ്റര്‍ മിംസിന് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം ലഭിച്ചു. പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ സവിശേഷ വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് എന്ന അംഗീകാരം ലഭിച്ചത്. കോഴിക്കോട് നടന്നവാര്‍ത്താ സമ്മേളനത്തില്‍ വെച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനം നിര്‍വ്വഹിച്ചു.

കോടിക്കണക്കിന് രൂപ ചികിത്സാ ചെലവ് വരുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലുള്ള ജനിതകമായ രോഗങ്ങള്‍ക്കും നാഢികളെയും പേശികളേയും ബാധിക്കുന്ന അനവധിയായ അസുഖങ്ങള്‍ക്കുള്ള ചികിത്സ ഒറ്റക്കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ന്യൂറോമസ്‌കുലാര്‍ ക്ലിനിക് ആരംഭിച്ചത്.

സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്ക് പുറമെ മസ്‌കുലാര്‍ ഡിസ്ട്രോഫി, ന്യൂറോപതി, മയോപതി, മയോഫീനിയ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കുള്ള ചികിത്സ ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാകുന്നുണ്ട്. ഇന്ന് ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളിലൊന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലേതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചടങ്ങില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ മിംസ് കേരള ആന്റ് ഒമാന്‍), ഫിറോസ് ഖാന്‍ (സെക്രട്ടറി, പ്രസ്സ് ക്ലബ്ബ് കോഴിക്കോട്), ഡോ: ഇ.കെ. സുരേഷ്‌കുമാര്‍ (ഹെഡ്-പീഡിയാട്രിക്‌സ്), ഡോ: നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സിഎംഎസ്) ഡോ: സ്മിലു മോഹന്‍ ലാല്‍ (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ന്യൂറോളജി), ഡോ: ദിവ്യ പച്ചാട്ട് (സീനിയര്‍ കണ്‍സല്‍ട്ടന്റ്, മെഡിക്കല്‍ ജനറ്റിക്സ്), ഡോ: ജ്യോതി മഞ്ചേരി (സീനിയര്‍ കണ്‍സല്‍ട്ടന്റ്- ഫീറ്റല്‍ മെഡിസിന്‍) തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28912/kozhikode-aster-mims-approved-by-center-of-excellence-for-rare-diseases)