---
title: "ചക്കിട്ടപ്പാറയില്‍ തേനീച്ച കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച തേനിന്റെ സംഭരണം നടത്തി "
english_title: "Procurement of honey produced by bee farmers at Chakkitapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28938/procurement-of-honey-produced-by-bee-farmers-at-chakkitapara"
published_at: "2022-02-28T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ca14400bf0_0000 WATER MARK.JPG"
keywords: []
---

# ചക്കിട്ടപ്പാറയില്‍ തേനീച്ച കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച തേനിന്റെ സംഭരണം നടത്തി 

> **Lead Summary:** **ചക്കിട്ടപ്പാറ**: ഗ്രാമപഞ്ചായത്തില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം ലഭിച്ച തേനീച്ച കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച തേനിന്റെസംഭരണം നടത്തി.

## Article Content

**ചക്കിട്ടപ്പാറ**: ഗ്രാമപഞ്ചായത്തില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം ലഭിച്ച തേനീച്ച കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച തേനിന്റെസംഭരണം നടത്തി.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, നബാര്‍ഡിന്റെയും ,സ്റ്റാര്‍സ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആയിരം കര്‍ഷകര്‍ക്കായി നടത്തുന്ന തേനീച്ച വളര്‍ത്തലിന്റെ ആദ്യഘട്ട പരിശീലനം ലഭിച്ച 300 കര്‍ഷകര്‍ ഉല്പാദിപ്പിച്ച തേനിന്റെ സംഭരണമാണ് നടത്തിയത്. ഒരു കിലോക്ക് 300 രൂപ നിരക്കിലാണ് തേന്‍ സംഭരണം നടത്തുന്നത്.

തേന്‍ സംഭരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ആദ്യകര്‍ഷകനായ ബാബു പൈകയിലില്‍ നിന്ന് ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു. ഇനിയും കൂടുതല്‍ കര്‍ഷകരെ തേനീച്ച വളര്‍ത്തലിലേക്ക് കൊണ്ട് വരുന്നതിനായി ഗ്രാമപഞ്ചായത്ത് 500 വനിതകള്‍ക്കായുള്ള പ്രോജക്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ തേനീച്ച കര്‍ഷകരുടെ എല്ലാവിധ പ്രവര്‍ത്തനങള്‍ക്കും പഞ്ചായത്തിന്റെ എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചു.

സ്റ്റാര്‍സ് ഡയറക്ടര്‍ ഫാദര്‍. ജോസ് പ്രകാശ് സി.എം.ഐ ചടങ്ങിന് അദ്ധ്യക്ഷനായിരുന്നു. തേനീച്ച കര്‍ഷകനായ തോമസ് ഫിലിപ്പ് സംസാരിച്ചു. പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാര്‍സ് കമ്മ്യൂണറ്റി കോര്‍ഡിനേറ്റര്‍ വി.കെ. ഷിനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28938/procurement-of-honey-produced-by-bee-farmers-at-chakkitapara)