---
title: " കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം"
english_title: "Four people die in car-traveler van collision at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289423/four-people-die-in-car-traveler-van-collision-at-vadakara"
published_at: "2025-05-11T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682099aa9c127_acsid.jpg"
keywords: []
---

#  കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **വടകര: **വടകര ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം.

## Article Content

**വടകര: **വടകര ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം.

കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

ഉടന്‍ വടകര സഹകരണാശുപത്രിയിലെത്തിച്ചതെങ്കിലും അതില്‍ 4 പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല്‍ സ്വദേശിനി ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിന്‍ ലാല്‍ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സത്യന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ട്രാവലറില്‍ ഉണ്ടായിരുന്ന പരിക്കേറ്റ യാത്രക്കാരെയും ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289423/four-people-die-in-car-traveler-van-collision-at-vadakara)