---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു"
english_title: "National Science Day was celebrated at AUP School, Valyakode with various programs perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28945/national-science-day-was-celebrated-at-aup-school-valyakode-with-various-programs-perambra"
published_at: "2022-02-28T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ca52cd9409_0000 WATERMARK.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സി.വി. രാമന് നോബല്‍ പുരസ്‌കാരം നേടിയ രാമന്‍ പ്രതിഭാസം കണ്ടെത്തിയതിനുള്ള ഓര്‍മ്മക്കായാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിച്ചത്.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സി.വി. രാമന് നോബല്‍ പുരസ്‌കാരം നേടിയ രാമന്‍ പ്രതിഭാസം കണ്ടെത്തിയതിനുള്ള ഓര്‍മ്മക്കായാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിച്ചത്.

സ്‌കൂളില്‍ സി.വി. രാമനും സംഭാവനകളും എന്ന വിഷയത്തില്‍ ക്ലാസ് തല ചാര്‍ട്ട് നിര്‍മ്മാണം, ശാസ്ത്ര പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, ശാസ്ത്ര പരീക്ഷണങ്ങള്‍ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ചു. എം.ടി. അനുശ്രീ, കെ.എ. ജുനൈസ്, ടി.കെ. അനില്‍കുമാര്‍, ബിജില, എ.എം. നിജിത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28945/national-science-day-was-celebrated-at-aup-school-valyakode-with-various-programs-perambra)