---
title: " സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു"
english_title: "Football tournament organized for servicemen at velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/289468/football-tournament-organized-for-servicemen-at-velliyoor"
published_at: "2025-05-11T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6820e64dde6cf_jamm.jpg"
keywords: []
---

#  സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ മെയ് 21 ന് കൊയിലാണ്ടിയില്‍ വച്ച് നടത്തുകയാണ്. കണ്‍വെന്‍ഷനോടനുബന്ധിച്ച് ലഹരി വിരുദ്ധ നാളേക്ക് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് റൂറല്‍ ജില്ലയുടെ പല ഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വെള്ളിയൂരില്‍ വച്ച് സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്‍ മെയ് 21 ന് കൊയിലാണ്ടിയില്‍ വച്ച് നടത്തുകയാണ്. കണ്‍വെന്‍ഷനോടനുബന്ധിച്ച് ലഹരി വിരുദ്ധ നാളേക്ക് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് റൂറല്‍ ജില്ലയുടെ പല ഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വെള്ളിയൂരില്‍ വച്ച് സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

പേരാമ്പ്ര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ജംഷീദ് ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെപിഒഎ പ്രതിനിധി അജീഷ് വാഴയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പേരാമ്പ്ര സബ് ഡിവിഷനെയും നാദാപുരം സബ് ഡിവിഷനെയും പരാജയപ്പെടുത്തിക്കൊണ്ട് താമരശ്ശേരി സബ് ഡിവിഷന്‍, ഡിഎച്ച്ക്യൂ എന്നിവര്‍ ഫൈനലില്‍ ഏറ്റുമുട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ താമരശ്ശേരി ചാമ്പ്യന്മാരായി താമരശ്ശേരിയുടെ ഗോള്‍ കീപ്പര്‍ ജിന്‍സില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ പ്രസിഡന്റ് വി.പി സുനില്‍ വൈസ് പ്രസിഡന്റ് ദിജീഷ്, ജില്ലാ നിര്‍വ്വാഹകസമിതി അംഗം കെ.സി സുഭാഷ് എന്നിവര്‍ നിര്‍വ്വഹിച്ചു. ജില്ലാ കമ്മിറ്റി അംഗമായ ശ്യാംജിത്ത് സ്വാഗതം പറഞ്ഞ പരിപാടിക്ക് ജില്ലാ കമ്മറ്റി അംഗം ഷിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/289468/football-tournament-organized-for-servicemen-at-velliyoor)